പിണറായി വിജയനുള്‍പ്പെടെ നിരവധി പ്രമുഖ അതിഥികള്‍; പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തിപ്രകടനത്തിന് കളമൊരുക്കി തെലങ്കാന മുഖ്യമന്ത്രി

നാളെ പ്രധാനമന്ത്രി തെലങ്കാനയിൽ എത്താനിരിക്കെയാണ് പരിപാടി എന്നതാണ് ശ്രദ്ധേയം

Update: 2023-01-18 04:29 GMT
Telangana Chief Minister, k chandrashekar rao

കെ. ചന്ദ്രശേഖര റാവു

AddThis Website Tools
Advertising

തെലങ്കാന: പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി ശക്തിപ്രകടനത്തിനൊരുങ്ങി തെലങ്കാനാ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ. ചന്ദ്രശേഖര റാവു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുക്കും. പാർട്ടിയുടെ പേര് തെലങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് ബി.ആർ.എസ് എന്നാക്കിയതിന് ശേഷമുള്ള ആദ്യ പൊതുറാലിയാണ് ഇന്ന് നടക്കുന്നത്. ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ പ്രധാനമന്ത്രി തെലങ്കാനയിൽ എത്താനിരിക്കെയാണ് പരിപാടി എന്നതാണ് ശ്രദ്ധേയം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുൾപ്പെടെയുള്ള ആളുകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വിപുലാമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

100 ഏക്കർ സ്ഥലത്താണ് വേദികൾ സജീകരിച്ചിരിക്കുന്നത്. ദേശീയ പാർട്ടിയാകാനൊരുങ്ങുന്ന ബി.ആർ.എസിന്റെ ആദ്യ പരിപാടിയാണിത്. പ്രതിപക്ഷ പാർട്ടികശളെ ഒന്നിപ്പിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ആർ.എസിന്റെ ശക്തിപ്രകടന യോഗം നടക്കുക.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News