ലുധിയാന കോടതിയിലെ സ്‌ഫോടനം; ഭീകരന്‍ ജര്‍മനിയില്‍ അറസ്റ്റില്‍

സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ പ്രമുഖ അംഗം ജസ്വീന്ദര്‍ സിംഗ് മുള്‍ട്ടാനിയെയാണ് ജര്‍മ്മനിയില്‍ വെച്ച് പിടികൂടിയത്

Update: 2021-12-28 07:14 GMT
Advertising

ലുധിയാന കോടതി സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്ന്  നിരോധിത ഭീകര സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ പ്രമുഖ അംഗം ജസ്വീന്ദര്‍ സിംഗ് മുള്‍ട്ടാനിയെ തിങ്കളാഴ്ച ജര്‍മ്മനിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.

മുള്‍ട്ടാണിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം ഉടന്‍ ജര്‍മ്മനിയിലെത്തും. ജസ്വീന്ദര്‍ സിംഗ് മുള്‍ട്ടാനിക്ക് ലുധിയാന സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിരോധിത സിഖ് സംഘടനകളില്‍പ്പെട്ട പാകിസ്ഥാനിലും ജര്‍മ്മനിയിലും താമസിക്കുന്ന രണ്ട് പ്രതികളുടെ പേരുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  കര്‍ഷക സമരത്തിനിടെ കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാളിനെ കൊലപ്പെടുത്താന്‍ മുള്‍ട്ടാണി പദ്ധതിയിട്ടതായി പൊലീസ് സംശയിക്കുന്നു. ഒരു പ്രധാന കര്‍ഷക നേതാവിനെ കൊലപ്പെടുത്താന്‍ മുള്‍ട്ടാനിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി അറസ്റ്റിലായയാള്‍ വെളിപ്പെടുത്തിയുരുന്നു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ മുള്‍ട്ടാനി ഏകോപിപ്പിച്ചിരുന്നു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ലുധിയാനയില്‍ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News