സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന സിപിഎം നിലപാട് തെറ്റാണ്: ജയ് ഭീം ഫെയിം ജസ്റ്റിസ് ചന്ദ്രു

തൊട്ടുകൂടായ്മപോലുള്ള വിഷയത്തിൽ സിപിഎം ഇടപെട്ടിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ജാതി വിഷയം പൂർണമായി അഭിസംബോധന ചെയ്തു എന്നായില്ല

Update: 2021-11-14 05:31 GMT
Editor : Dibin Gopan | By : Web Desk
Advertising

സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന സിപിഎം നിലപാട് തെറ്റാണെന്ന് ജയ് ഭീം ഫിലിം ഫെയിം ജസ്റ്റിസ് ചന്ദ്രു. മാതൃഭൂമി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിൽ സിപിഎം സാമ്പത്തിക സംവരണം നടപ്പിലാക്കി. വോട്ടുബാങ്ക് മാത്രമാണ് അവർ കാണുന്നതെന്ന് തോന്നുന്നു. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ്. കോടതി അതിൽ ഇടപെടുമെന്നു തന്നെയാണ് കരുതുന്നത്. ജാതിയിൽ ഉയർന്നവർക്ക് എങ്ങനെയാണ് സംവരണം നൽകുക ? തൊട്ടുകൂടായ്മപോലുള്ള വിഷയത്തിൽ സിപിഎം ഇടപെട്ടിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ജാതി വിഷയം പൂർണമായി അഭിസംബോധന ചെയ്തു എന്നായില്ല, അദ്ദേഹം പറഞ്ഞു.

ജാതി വിഷയങ്ങൾ ഏറ്റെടുക്കാൻ എന്തിനാണ് പ്രത്യേക സംഘടന ? പാർട്ടിക്കുതന്നെ നേരിട്ട് വിഷയം ഏറ്റെടുത്ത് സമരം ചെയ്തുകൂടേ ? രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽപ്പോലും പാർട്ടി കൃത്യമായ നിലപാടെടുത്തിട്ടില്ല. കോടതി വിധിയെ എതിർത്തു. എന്നാൽ, കോടതിയിൽപ്പോലും പാർട്ടി തുടർനടപടികളുമായി മുന്നോട്ടുപോയില്ല. ഇക്കാര്യം താൻ മുമ്പ് തന്നെ പറഞ്ഞിരുന്നതായും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.

ശ്രീലങ്കൻ തമിഴ് പ്രശ്‌നത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിനെ എതിർത്തതാണ് പാർട്ടിയിൽ നിന്ന് പുറത്താകാനുള്ള കാരണം. രാജീവ് ഗാന്ധിയും ജയവർധനയും അന്ന് ഒരു കരാറിൽ ഒപ്പിട്ടു. അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് യാതൊരു പ്രധാന്യവും നൽകാതെ രണ്ടു സർക്കാരുകൾ തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു എനിക്ക്. എന്നാൽ കരാറിനെ പാർട്ടി അനുകൂലിച്ചു. വിഷയത്തിൽ ഞങ്ങൾ കുറച്ച് അഭിഭാഷകർ ചേർന്ന് ഒരു പരിപാടി സംഘടിപ്പിച്ചു. മാർകിസ്റ്റ് തത്ത്വങ്ങൾക്ക് എതിരാണ് പാർട്ടിയുടെ തീരുമാനമെന്ന് ഞാൻ വാദിച്ചു. എന്നാൽ അത് പാർട്ടി അംഗീകരിച്ചില്ല. 1988 ജനുവരി 13 ന് എന്നെ അവർ പുറത്താക്കി. അദ്ദേഹം പറഞ്ഞു.


In Kerala, the CPM implemented economic reservation. They seem to see only the votebank. Economic reservation is unconstitutional. The court is expected to intervene. How to give reservation to the upper castes? The CPM has intervened on issues like untouchability. But that did not mean the caste issue was fully addressed, he said.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News