സുഹൃത്തിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി സഹഡോക്ടർമാർക്കൊപ്പം ബലാത്സംഗം ചെയ്തു; ഡോക്ടർ അറസ്റ്റിൽ
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് പരാതിക്കാരി
ബസ്തി, ഉത്തർപ്രദേശ്: പെൺസുഹൃത്തിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി സഹഡോക്ടർമാർക്കൊപ്പം ബലാത്സംഗം ചെയ്ത ഡോക്ടർ അറസ്റ്റിൽ. ഇരയായ വനിത പരാതി നൽകിയതോടെയാണ് ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന സംഭവം പുറംലോകമറിഞ്ഞത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് താൻ ജോലിചെയ്യുന്ന ബസ്തി സദർ കോട്‌വാലി പ്രദേശത്തെ ആശുപത്രിയിലേക്ക് ഇവരെ ക്ഷണിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ ഡോക്ടറായ സുഹൃത്ത് ഹോസ്റ്റലിലേക്ക് കൊണ്ടുപോകുകയും രണ്ടു സഹഡോക്ടർമാർക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് പരാതിക്കാരി. ബസ്തിയിൽ നിന്ന് സെപ്തംബർ 27ന് ബസ്തിയിൽ നിന്ന് ലഖ്‌നൗവിലെത്തിയ ശേഷമാണ് ഇവർ പരാതി നൽകിയിരുന്നത്. തുടർന്ന് കേസെടുത്ത പൊലീസ് ഡോക്ടറെ ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
The doctor who called his girlfriend to the hospital and raped him along with his fellow doctors was arrested