ലഖിംപൂർ കർഷക കൊലപാതക കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

കേസിലെ മുഴുവൻ സാക്ഷികളുടെയും മൊഴികൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ തവണ യുപി സർക്കാറിനു നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് യുപി സർക്കാർ കോടതിക്ക് കൈമാറും

Update: 2021-10-26 10:21 GMT
Editor : Nisri MK | By : Web Desk
Advertising

ലഖിംപൂർ ഖേരി കർഷക കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ മുഴുവൻ സാക്ഷികളുടെയും മൊഴികൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ തവണ യുപി സർക്കാറിനു നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് യുപി സർക്കാർ കോടതിക്ക് കൈമാറും.

സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തിയാണ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. അന്വേഷണം അവസാനിക്കാത്ത കഥ  ആകരുതെന്നും അന്ന് കോടതി താക്കീത് നൽകിയിരുന്നു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News