പ്രധാനമന്ത്രി ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യത്തോട് സംവദിക്കുന്നത് നൂറുകോടി ഡോസ് വാക്സിന്‍ പിന്നിട്ട സാഹചര്യത്തില്‍

Update: 2021-10-22 03:27 GMT
Editor : Nisri MK | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം നൂറുകോടി പിന്നിട്ട് ചരിത്രനേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി അഭിസംബോധനക്കൊരുങ്ങുന്നത്. 100 കോടി കടന്നതിന് പിന്നാലെ പ്രധാനമന്ത്രി ആർഎംഎൽ ആശുപത്രിയിലെത്തി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നു. 100 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്സിന്‍ വിതരണം എന്ന നിര്‍ണായക നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ചൈനക്ക് ശേഷം നൂറ് കോടി ഡോസ് വാക്സിനേഷന്‍ നേട്ടം സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News