വിഗ്രഹത്തിൽ തൊട്ടുവന്ദിച്ച് നേർച്ചപ്പെട്ടിയിൽ നിന്ന് മോഷണം; കള്ളന്‍റെ ദൃശ്യങ്ങൾ വൈറൽ
ക്ഷേത്രം മേൽനോട്ടക്കാരന്‍റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയും ചെയ്തു.
വിഗ്രഹം തൊട്ടു വന്ദിച്ച് ക്ഷേത്രത്തിലെ പണപ്പെട്ടിയില്‍ നിന്ന് മോഷ്ടിക്കുന്ന കള്ളന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ താനെയിൽ ഖോപത് പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ നൗപദ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
നവംബര്‍ ഒന്നാം തീയതിയാണ് സംഭവം നടക്കുന്നത്. ക്ഷേത്രത്തിന്‍റെ വാതിൽ പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന് 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്ടാവ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും വിഗ്രഹത്തിന്‍റെ കാലിൽ തൊട്ട് നമസ്കരിക്കുന്നതും കാണാം.
ക്ഷേത്രം മേൽനോട്ടക്കാരന്‍റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയും ചെയ്തു. ഇയാളിൽനിന്ന് മോഷണം പോയ പണം കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കുന്നു.