'രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക്; മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോൺ'

മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും കോവിഡ് വാക്സിൻ ടാസ്ക് ഫോഴ്സ് മേധാവി ഡോ. എൻ.കെ.അറോറ പറഞ്ഞു.

Update: 2022-01-03 16:30 GMT
Advertising

രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണു ദൃശ്യമാകുന്നതെന്നു കോവിഡ് വാക്സിൻ ടാസ്ക് ഫോഴ്സ് മേധാവി ഡോ. എൻ.കെ.അറോറ. മെട്രോ നഗരങ്ങളിൽ ഒമിക്രോൺ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു.

നേരത്തെ, ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 1700 ഒമിക്രോണ്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് ഒരു സംസ്ഥാനത്തെ ഉയര്‍ന്ന സംഖ്യ. തിങ്കളാഴ്ച ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ 4,099 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമാണ്.

ശതമാനം

Summary : Third Wave On, 75% Cases In Metros Are Omicron: Covid Task Force Boss

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News