വീണ്ടും പേര് മാറ്റം; ടിപ്പു എക്‌സ്പ്രസ് ഇനി വോഡയാർ എക്‌സ്പ്രസ്

തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യർഥിച്ച് മൈസൂരുവിലെ ബി.ജെ.പി. എം.പി. പ്രതാപസിംഹ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് ഈവർഷം ജൂലൈയിൽ നിവേദനം നൽകിയിരുന്നു.

Update: 2022-10-08 05:04 GMT
Advertising

മൈസൂരു: ബെംഗളൂരു-മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്സ്പ്രസ് എന്നാക്കി മാറ്റി. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് വെള്ളിയാഴ്ച ഉത്തരവിറക്കി. തൽഗുപ്പ-മൈസൂരു എക്‌സ്പ്രസിന്റെ പേര് കുവേംപു എക്‌സ്പ്രസ് എന്നും പുനർനാമകരണം ചെയ്തു. ശിവമൊഗ്ഗ ജില്ലയിലെ തീർഥഹള്ളിയിൽ ജനിച്ച പ്രശസ്ത കവിയാണ് കുവേംപു.

തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യർഥിച്ച് മൈസൂരു ബി.ജെ.പി. എം.പി. പ്രതാപസിംഹ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് ജൂലൈയിൽ നിവേദനം നൽകിയിരുന്നു. വോഡയാർ രാജവംശം റെയിൽവേയ്ക്കും മൈസൂരുവിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടത്. പേര് മാറ്റിയതിൽ നന്ദി അറിയിക്കുന്നതായി പ്രതാപസിംഹ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മൈസൂരു-ബെംഗളൂരു പാതയിൽ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് വണ്ടിയാണ് ടിപ്പു എക്സ്പ്രസ്. ടിപ്പു സുൽത്താനോടുള്ള ആദരസൂചകമായാണ് വണ്ടിക്ക് ടിപ്പുവിന്റെ പേര് നൽകിയിരുന്നത്. രാവിലെ 11.30-ന് മൈസൂരുവിൽനിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിലെത്തും. തുടർന്ന് ബെംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് 3.15-ന് പുറപ്പെട്ട് വൈകീട്ട് 5.45-ന് മൈസൂരുവിൽ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News