യുപിഎ 'അഴിമതികൾ' അന്വേഷിച്ച ഇ.ഡി ഉദ്യോഗസ്ഥൻ ബിജെപിയിലേക്ക്

2022ലെ യുപി തെരഞ്ഞെടുപ്പിൽ രാജേശ്വർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്

Update: 2021-08-21 05:08 GMT
Editor : abs | By : abs
Advertising

ന്യൂഡൽഹി: യുപിഎ കാലത്തെ 'അഴിമതിക്കേസുകൾ' അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസർ രാജേശ്വർ സിങ് ബിജെപിയിലേക്ക്. ഇദ്ദേഹം സർവീസിൽ നിന്ന് നിർബന്ധിത അവധിക്ക് അപേക്ഷിച്ചതായി എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2022ലെ യുപി തെരഞ്ഞെടുപ്പിൽ രാജേശ്വർ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

2ജി സ്‌പെക്ട്രം അഴിമതിക്കേസ്, 2010ലെ കോമൺവെൽത്ത് ക്രമക്കേട്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മുൻ ധനമന്ത്രി പി ചിദംബരവും മകൻ കാർത്തിയുമായി ബന്ധപ്പെട്ട ധനാപഹരണക്കേസ്, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഢി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡ എന്നിവർക്കെതിരെയുള്ള കേസുകൾ എന്നിവയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രാഷ്ട്രീയ ബന്ധമുള്ള കള്ളപ്പണക്കേസുകൾ അന്വേഷിച്ചിരുന്ന ഡൽഹി ആസ്ഥാനമായ ഇഡി ഉദ്യോഗസ്ഥ സംഘത്തിന് നേതൃത്വം നൽകിയിരുന്നതും രാജേശ്വറാണ്.

നിലവിൽ ഇഡിയുടെ ലഖ്‌നോ സോണൽ ഓഫീസിലെ ജോയിന്റ് ഡയറക്ടറാണ്. യുപിയിലെ സുൽത്താൻപൂരിൽ നിന്നുള്ള ഇദ്ദേഹം 2009ലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ എത്തിയത്. ഇദ്ദേഹത്തന്റെ റിട്ടയർമെന്റ് സഹോദരി അഭ സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ സേവിക്കാൻ ഇഡിയിൽ നിന്ന് റിട്ടയർ ചെയ്യുന്ന രാജേശ്വർ സിങ്ങിന് അഭിവാദ്യങ്ങൾ. നിങ്ങളെ രാജ്യത്തിന് ആവശ്യമുണ്ട് എന്നാണ് സഹോദരിയുടെ കുറിപ്പ്. 

യുപിഎ സർക്കാറിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത കേസായിരുന്നു 2 ജി സ്‌പെക്ട്രം കേസും കോമൺവെൽത്ത് അഴിമതിക്കേസും. പി ചിദംബരം ഉൾപ്പെട്ട എയർസെൽ-മാക്‌സിസ് ഇടപാടിയരുന്നു ഇദ്ദേഹം അന്വേഷിച്ച മറ്റൊന്ന്. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന് ജയിലിൽ പോകേണ്ടി വന്നിരുന്നു.

യുപിഎ സർക്കാറിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത കേസായിരുന്നു 2 ജി സ്‌പെക്ട്രം കേസും കോമൺവെൽത്ത് അഴിമതിക്കേസും. പി ചിദംബരം ഉൾപ്പെട്ട എയർസെൽ-മാക്‌സിസ് ഇടപാടിയരുന്നു ഇദ്ദേഹം അന്വേഷിച്ച മറ്റൊന്ന്. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന് ജയിലിൽ പോകേണ്ടി വന്നിരുന്നു. 105 ദിവസമാണ് മുൻ ആഭ്യന്തര മന്ത്രി ജയിലിൽ കഴിഞ്ഞത്. 

പെഗാസസ് വഴി ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ നിരീക്ഷിക്കപ്പെട്ടതായി വാർത്തയുണ്ടായിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News