ടേക്ക് ഓഫിനു മുൻപ് എയർ ഇന്ത്യ വിമാനം ടോ ട്രാക്ടറുമായി ഇടിച്ചു; അന്വേഷണത്തിനുത്തരവിട്ട് ഡിജിസിഎ

വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനെ കുറിച്ച് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല

Update: 2022-04-13 06:07 GMT
Advertising

ന്യൂ ഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം ടോ ട്രാക്ടറിൽ ഇടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജമ്മുവിലേക്ക് പോവേണ്ടിയിരുന്ന വിമാനം ടോ ട്രാക്ടറുമായി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ വിമാനം നിലത്തിറക്കുകയും യാത്രക്കാരെയെല്ലാം പരിക്കുകളില്ലാതെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. 

മാർച്ച് 28നാണ് സംഭവം നടക്കുന്നത്. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് ഡിജിസിഎ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത്. അതേസമയം, വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനെ കുറിച്ച് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

വിമാനാപകടങ്ങളും അതുമായി ബന്ധപ്പെട്ട അശ്രദ്ധയും തടയുന്നതിനായി വിമാനം പുറപ്പെടുന്നതിന് മുമ്പ് കോക്ക്പിറ്റിലെയും ക്യാബിൻ ക്രൂവിലെയും അംഗങ്ങളിൽ ദിവസവും മദ്യപാന പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിജിസിഎ അടുത്തിടെ എയർലൈൻ കമ്പനികളോട് ഉത്തരവിട്ടിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News