'കൂട്ടക്കുരുതിക്ക് വിട്ടുകൊടുക്കരുത്'; ഇസ്രായേലിലേക്ക് ഇന്ത്യൻ തൊഴിലാളികളെ അയക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ

തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംഘടനകൾ

Update: 2024-01-18 04:05 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് ജോലിക്ക് അയക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ. തീരുമാനം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംഘടനകൾ. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുമായുള്ള ധാരണ അനുസരിച്ചാണ് ഈ നീക്കമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

ഇസ്രായേലിലേക്ക് നിർമാണ തൊഴിലാളികളെ അയക്കാനുള്ള ഉത്തർ പ്രദേശ് , ഹരിയാന സംസ്ഥാനങ്ങളുടെ നീക്കത്തിന് എതിരെയാണ് തൊഴിലാളി യൂണിയനുകൾ രംഗത്തിറങ്ങിയത്. ഫലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ നിയോഗിക്കാനുള്ള ഇസ്രായേൽ പദ്ധതിയാണിത്. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി ആവിഷ്‌ക്കരിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് തൊഴിലാളികളെ അയക്കുന്നത്.

കേന്ദ്ര സർക്കാരിലെ നൈപുണ്യ വികസന കോർപറേഷനിൽ അന്വേഷിക്കുമ്പോൾ അറിയില്ല എന്ന സമീപനമാണ് പുലർത്തുന്നത് . എന്നാൽ വിദേശത്തേക്ക് തൊഴിൽ അവസരം എന്ന നിലയ്ക്കാണ് യുപിയിലും ഹര്യാനയിലും റിക്രൂട്ട്മെന്റുകൾ നടത്തുന്നത് കൂട്ടകുരുതിക്ക് ഇന്ത്യൻ തൊഴിലാളികളെ വിട്ടുകൊടുക്കരുതെന്നാണ് യൂണിയകൾ ഒറ്റകെട്ടായി ആവശ്യപ്പെടുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News