തുളുവിൽ സംസാരിച്ച് എം.എൽ.ഐയും സ്പീക്കറും, ഒന്നും മനസിലാകാതെ സാംസ്‌കാരിക മന്ത്രി; കർണാടക നിയമസഭയിൽ നടന്നത്

തുളു കർണാടകയുടെ ര​ണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം എം.എൽ.എ അ​ശോ​ക് കു​മാ​ർ റൈയാണ് ​ഉന്നയിച്ചത്

Update: 2023-07-20 07:07 GMT
Editor : Lissy P | By : Web Desk
Advertising

മം​ഗ​ളൂ​രു: തുളു കർണാടകയുടെ ര​ണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം കഴിഞ്ഞദിവസം നിയമസഭയിൽ ഉയർന്നിരുന്നു. ദക്ഷിണ കന്നട ജി​ല്ല​യി​ലെ പു​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം.എൽ.എ അ​ശോ​ക് കു​മാ​ർ റൈയാണ് ​ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​ലൂ​ടെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചത്. തുളുവില്‍ സംസാരിച്ചാണ് അ​ശോ​ക് കു​മാ​ർ റൈ ഈ വിഷയം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സാംസ്കാരിക മന്ത്രി മറുപടി നൽകുമെന്ന് മം​ഗ​ളൂ​രു എം.​എ​ൽ.​എ​ കൂടിയായ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ മറുപടി നൽകി. സ്പീക്കറും സംസാരിച്ചത് തുളുവിലായിരുന്നു. എന്നാൽ തുളു ഭാഷ അറിയാത്ത സാംസ്കാരിക മന്ത്രി ശി​വ​രാ​ജ് ത​ൻ​ഗ​ഡി ഇവർ രണ്ടുപേരും പറഞ്ഞത് എന്താണെന്ന് മനസിലാകാതെ കുഴങ്ങുകയും ചെയ്തു.

എന്നാൽ തു​ളു​വി​ലു​ള്ള സം​സാ​രം സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് മ​ന​സ്സി​ലാ​വാ​ത്ത​തി​നാ​ൽ സ​ഭാ രേ​ഖ​യി​ലു​ണ്ടാ​വി​ല്ലെ​ന്നും ഈ ​ഭാ​ഷ വ​ശ​മി​ല്ലാ​ത്ത മ​ന്ത്രി​ക്ക് മ​റു​പ​ടി സാ​ധ്യ​മാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി രാ​ജാ​ജി ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി അം​ഗം മു​ൻ മ​ന്ത്രി എ​സ്. സു​രേ​ഷ് കു​മാ​ർ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചു. ഇതോടെ സ്പീക്കറും എം.എൽ.എ അ​ശോ​ക് കു​മാ​ർ റൈ ഇക്കാര്യം അം​ഗീകരിച്ചു.

കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ളു​ടെ സം​സാ​ര ഭാ​ഷ​യാ​ണ് തു​ളു എ​ന്ന് അ​ശോ​ക് റൈ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 1994 മു​ത​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ കീ​ഴി​ൽ തു​ളു അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കാ​സ​ർ​കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള​ത്തി​ലും തു​ളു അ​ക്കാ​ദ​മി നി​ല​വി​ലു​ണ്ടെ​ന്ന് റൈ ​പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. മം​ഗ​ളൂ​രു സൗ​ത്ത് മ​ണ്ഡ​ലം ബി.​ജെ.​പി എം.​എ​ൽ.​എ വേ​ദ​വ്യാ​സ് കാ​മ​ത്ത് തു​ളു​വി​ന് ര​ണ്ടാം ഔ​ദ്യോ​ഗി​ക ഭാ​ഷ പ​ദ​വി എ​ന്ന ആ​വ​ശ്യ​ത്തി​ന് പി​ന്തു​ണ ന​ൽ​കുകയും ചെയ്തു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ൽ മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന കാ​സ​ർ​കോ​ട്, ദ​ക്ഷി​ണ ക​ന്ന​ട ഉ​ഡു​പ്പി ഉ​ൾ​പ്പെ​ട്ട അ​വി​ഭ​ക്ത ദ​ക്ഷി​ണ ക​ന​റ മേ​ഖ​ല​യി​ലെ സം​സാ​ര ഭാ​ഷ​യാ​ണ് തു​ളു. ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി ജി​ല്ല​ക​ളി​ലും കാ​സ​ർ​കോ​ടി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും ചി​ക്ക​മ​ഗ​ളൂ​രു​വി​ന്റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. തു​ളു സം​സാ​രി​ക്കു​ക​യും എ​ഴു​താ​നും വാ​യി​ക്കാ​നും ക​ന്ന​ട ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് രീ​തി. ലി​പി ഇ​ല്ല എ​ന്ന വാ​ദ​മാ​യി​രു​ന്നു വ​ര​മൊ​ഴി​യി​ൽ​നി​ന്ന് തു​ളു ത​ഴ​യ​പ്പെ​ടാ​ൻ കാ​ര​ണം. എ​ന്നാ​ൽ, കാ​സ​ർ​കോ​ട് മു​ള്ളേ​രി​യ സ്വ​ദേ​ശി ഡോ. ​വെ​ങ്കി​ട​രാ​ജ പു​ണി​ഞ്ചി​ത്താ​യ താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ൾ പ​ര​തി തു​ളു ലി​പി ക​ണ്ടെ​ത്തി അ​വ​ത​രി​പ്പി​ച്ച​തോ​ടെ മ​റു​വാ​ദ​ങ്ങ​ൾ പൊ​ളി​യു​ക​യാ​യി​രു​ന്നു. കേ​ര​ള തു​ളു അ​ക്കാ​ദ​മി സ്ഥാ​പ​ക പ്ര​സി​ഡ​ന്റാ​യി​രു​ന്ന പു​ണി​ഞ്ചി​ത്താ​യ 2012ൽ ​അ​ന്ത​രി​ച്ചു. മ​ല​യാ​ളം ലി​പി​യു​മാ​യി ഏ​റെ സാ​ദൃ​ശ്യ​മു​ള്ള തു​ളു അ​ക്ഷ​ര​ങ്ങ​ൾ തു​ളു​നാ​ട്ടി​ൽ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News