ആന്ധ്രയില്‍ മിന്നല്‍ പ്രളയം; ബസ് ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു
30 പേരെ കാണാതായതായി സൂചന
ആന്ധ്ര പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ബസ് ഒഴുക്കിൽപെട്ട് 12 പേർ മരിച്ചു. കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാപ്രദേശിൽ മൂന്ന് ബസുകളാണ് ഒഴുക്കിൽ പെട്ടത്. കടപ്പ ജില്ലയിലാണ് ബസ്സുകൾ ഒഴുക്കിൽ പെട്ടത്. അനന്ദപൂർ ജില്ലയിലെ പത്ത് പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. 30 ലധികം ആളുകൾ ഒഴുക്കിൽ പെട്ടിട്ടുണ്ട് എന്നാണ് സൂചന. നന്ദലുരുവിൽ ഒരു ബസ്സിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും ഗുണ്ടലൂരുവിൽ നിന്ന് ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു. എൻ.ഡി,ആർ എഫ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
നെല്ലൂർ ചിറ്റൂർ കടപ്പ ജില്ലകളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചു. രക്ഷാ പ്രവർത്തനങ്ങൾ സർക്കാർ മേൽ നോട്ടത്തിൽ നടന്നുവരികയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഢ്ഡി അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു.സുരക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാളെ പ്രളയ ബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തും
summary:Twelve people were killed when a bus overturned in a flash flood in Andhra Pradesh. Three buses were swept away in heavy rains and floods in Andhra Pradesh. The buses were stranded in Kadapa district