നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന ഇരട്ടസഹോദരങ്ങൾ ആത്മഹത്യക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു

പരീക്ഷയെ കുറിച്ചുള്ള പേടിയിലായിരുന്നു ഇരുവരുമെന്ന് പൊലീസ്

Update: 2021-12-15 09:09 GMT
Editor : Lissy P | By : Web Desk
Advertising

അഖിലേന്ത്യമെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്ന ഇരട്ട സഹോദരങ്ങൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇതിൽ ഒരാൾ മരിച്ചു. വഡോദരയിലെ ശുഭൻപുരയിലെ 18 വയസുകാരായ രൂപൻ, റിഹാൻ എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപകരാണ് ഇവരുടെ മാതാപിതാക്കൾ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരും ആത്മഹത്യക്ക് ശ്രമിച്ചത് കാണുന്നത്. ഉടനെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും രൂപൻ മരിച്ചിരുന്നു. റിഹാൻ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

ഇരുവരും നീറ്റിന് വേണ്ടി തയാറെടുപ്പുകൾ നടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഒരു മോഡൽ പരീക്ഷ എഴുതുകയും ചെയ്തിരുന്നു. ഇതിന്റെ റിസൾട്ടിനെ കുറിച്ച് കുട്ടികൾ ഉത്കണഠാകുലരായിരുന്നു. പേടിയും വിഷാദവുമായിരിക്കും ആത്മഹത്യയിലേക്ക് നയിച്ചത്. കുട്ടികളുടെ മുറിയിൽ നിന്ന് ആത്മഹത്യകുറിപ്പുകൾ കണ്ടെടുത്തിട്ടില്ല. രക്ഷപ്പെട്ടകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞാൽ വിശദാംശങ്ങളറിയാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു. മരിച്ച കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News