കോഹ്‌ലിയുടെ വൈറൽ ഡാൻസ്, ഫ്രെഡി ചുഴലിക്കാറ്റ്, ഇമ്രാൻ ഖാനും ലാഹോറും... അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...
തെലുങ്ക് സൂപ്പർതാരം നാനിയുടെ ഏറ്റവും പുതിയ ചിത്രമായ ദസറയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയതാണ് ട്വിറ്റർ ഇന്ന് ഏറെ ആഘോഷിച്ച ഒരു വാർത്ത
നോബേൽ
സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് ഏറ്റവും അർഹൻ നരേന്ദ്രമോദിയെന്ന നോബേൽ പ്രൈസ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറിന്റെ പരാമർശത്തോടെ നോബേൽ എന്ന ഹാഷ്ടാഗ് ട്വിറ്റർ ട്രെൻഡിംഗിൽ ഇടംനേടി. ലോകസമാധാനത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന നേതാവാണ് മോദിയെന്നും അദ്ദേഹത്തിന് അതിന് കഴിയുമെന്നും കമ്മിറ്റി ലീഡർ പറഞ്ഞതായാണ് റിപ്പോർട്ടുകളെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗം തന്നെയാണ് ഇപ്പോഴും ട്വിറ്ററിലെ ട്രെൻഡിംഗ് വിഷയം. പാർലമെന്റിൽ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന തരത്തിൽ രാഹുൽ നടത്തിയ പരാമർശം പാർലമെന്റിലടക്കം വലിയ ചർച്ചയായിരുന്നു.
നാനി
തെലുങ്ക് സൂപ്പർതാരം നാനിയുടെ ഏറ്റവും പുതിയ ചിത്രമായ ദസറയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയതാണ് ട്വിറ്റർ ഇന്ന് ഏറെ ആഘോഷിച്ച ഒരു വാർത്ത. ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുന്ന ട്രെയ്‌ലർ ഇതിനോടകം തന്നെ നിരവധി അറുപത് ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. ട്രെയ്‌ലർ റിലീസിന് പിന്നാലെ ട്വിറ്ററിൽ നാനി ആരാധകരുമായി സംവദിക്കുക കൂടി ചെയ്തതോടെ ആസ്‌ക്‌നാനി എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായി.
ഇമ്രാൻ ഖാനും ലാഹോറും
ഇന്നും ട്വിറ്റർ ട്രെൻഡിംഗിൽ ഇടം പിടിച്ചിട്ടുണ്ട് ഇമ്രാൻ ഖാനും ലാഹോറും. തുടർച്ചയായ രണ്ടാം ദിവസവും ലാഹോറിൽ ഇമ്രാന്റെ വീടിന് മുന്നിൽ ഇമ്രാൻ അനുകൂലികളും പൊലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ലാഹോർ സമൻ പാർക്കിലെ ഇമ്രാൻ ഖാന്റെ വസതിക്ക് മുന്നിലാണ് സംഘർഷം.
സൗത്ത് ആഫ്രിക്ക, ഫ്രെഡി ചുഴലിക്കാറ്റ്
സൗത്ത് ആഫ്രിക്കയിൽ ഒരാഴ്ചയോളമായി തുടരുകയാണ് ഫ്രെഡി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഇതുവരെ 190 പേർ മരിച്ചതായാണ് റിപ്പോർട്ട്. 584 പേർക്ക് പരിക്കേറ്റു. ആസ്‌ത്രേലിയയിൽ ഫെബ്രുവരി ആദ്യവാരം രൂപപ്പെട്ട ഫെഡി നിലവിൽ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ്.
വിരാട് കോഹ്‌ലി
മൂന്ന് വർഷത്തിന് ശേഷം ടെസ്റ്റ് സെഞ്ച്വറി നേടിയ സന്തോഷം പങ്കുവച്ച് വിരാട് കോഹ് ലിയുടെ വൈറൽ ഡാൻസ് ആണ് ട്വിറ്ററിലെ അടുത്ത ചർച്ചാ വിഷയം. ക്രിക്കറ്റ് ബാറ്റേന്തി മുംബൈയിൽ നോർവേ ഡാൻസ് ഗ്രൂപ്പ് ആയ ക്വിക്ക് സ്റ്റൈലിനൊപ്പമാണ് കോഹ് ലി ഡാൻസ് കളിച്ചത്.