'മദ്യമല്ല,പാൽ കുടിക്കൂ'; മദ്യശാലകൾക്ക് മുന്നിൽ പശുക്കളെ കെട്ടിയിട്ട് ഉമാഭാരതി

കഴിഞ്ഞ ജൂണിൽ ഇതേ മദ്യശാലയിലേക്ക് ഉമാഭാരതി ചാണകം എറിഞ്ഞിരുന്നു

Update: 2023-02-03 02:52 GMT
Editor : Lissy P | By : Web Desk
Advertising

ഓർച്ച: മധ്യപ്രദേശിലെ ഓർച്ച ടൗണിലെ മദ്യശാലയ്ക്ക് മുന്നിൽ അലഞ്ഞുതിരിയുന്ന പശുക്കളെ കെട്ടിയിട്ട് വൈക്കോൽ തീറ്റിച്ച് മുതിർന്ന ബി.ജെ.പി നേതാവ് ഉമാഭാരതി. മദ്യം ഒഴിവാക്കണമെന്നും പശുവിൻ പാൽ കുടിക്കണമെന്നും ജനങ്ങളോട് ഉമാഭാരതി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ജൂണിൽ ഇതേ മദ്യശാലയിലേക്ക് ഉമാഭാരതി ചാണകം എറിഞ്ഞിരുന്നു. 2022 മാർച്ചിൽ ഭോപ്പാലിലെ ഒരു മദ്യശാലയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ക്ഷേത്രങ്ങൾക്കും കൊട്ടാരങ്ങൾക്കും പേരുകേട്ട പട്ടണമായ ഓർക്കായിലെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽക്കുന്ന കടയിലായിരുന്നു ഉമാഭാരതി പശുക്കളെ കെട്ടിയിട്ടത്. 2022 ലെ സംഭവങ്ങൾ ആവർത്തിക്കുമെന്ന് ഭയന്ന് ഔട്ട്ലെറ്റിന്റെ സെയിൽസ്മാൻ ഉടൻ തന്നെ അതിന്റെ ഷട്ടറുകൾ താഴ്ത്തി.

മദ്യപാന ശീലം കൂടുന്നതില്‍ സർക്കാരിന് വേണ്ടി വോട്ട് ചോദിച്ചത് താനും കുറ്റവാളിയാണെന്നും എന്നെ തൂക്കിക്കൊല്ലൂ' എന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഉമാഭാരതി പറഞ്ഞു. ബി.ജെ.പി പ്രവർത്തകരും നേതാക്കളും ഓരോ തവണയും ശ്രീരാമന്റെ പേര് പറയുകയും സനാതൻ ധർമ്മം പിന്തുടരുന്നവരാണ്. ജനങ്ങൾ പാലോ മദ്യമോ നൽകണമോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും ഉമാഭാരതി പറഞ്ഞു.

ഓർച്ചയിൽ നിന്ന് 2.5 കിലോമീറ്റർ അകലെയാണ് മദ്യവിൽപ്പനശാലയുണ്ടായിരുന്നത്. എന്നാൽ കൂടുതൽ വരുമാനം നേടാനായി  കട റോഡരികിലേക്ക് മാറ്റിയെന്നും അവർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കടയുടമയ്ക്ക് നോട്ടീസ് നൽകിയെങ്കിലും കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ ലഭിച്ചതായും ഉമാഭാരതി പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മദ്യപാന ശീലം മുതലാക്കരുതെന്നും അതിലൂടെ പണം സമ്പാദിക്കരുതെന്നും  അവർ ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ സ്തീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർധിക്കുന്നതിന് മദ്യപാനം മുഖ്യകാരണമെന്നാണ് ഉമാഭാരതി പറയുന്നത്. സംസ്ഥാനത്തെ മദ്യവിൽപനശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും കഴിഞ്ഞ ദിവസം ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 10 ന് മൗറാണിപൂരിനടുത്തുള്ള കേദാരേശ്വര ക്ഷേത്ര പരിസരത്ത് ഗോ അദാലത്ത് (പശു കോടതി) നടത്തുമെന്നും അവർ അറിയിച്ചു.  മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഒരു ധീരനായ നേതാവാണ്, നിലവിലുള്ള എക്‌സൈസ് നയത്തിൽ ചില പിഴവുകളുണ്ടെന്ന് അംഗീകരിക്കുകയും യോഗാ ഗുരു രാംദേവുമായി കൂടിയാലോചിച്ച് പുതിയത് തയ്യാറാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി അവർ പറഞ്ഞു.  ഇനി, ചൗഹാൻ സേവകന്റെ വേഷം ഉപേക്ഷിച്ച് ഭരണാധികാരിയുടെ വേഷം ചെയ്യണമെന്നും ഉമ പറഞ്ഞു.

ജനുവരി 31 നാണ് സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത്. പുതിയ എക്‌സൈസ് നയം മദ്യപാനത്തെ നിരുത്സാഹപ്പെടുത്തുമെന്ന് റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News