വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ രാജ്യത്തിന് ഭാരം, നല്ല പൗരന്‍മാരാകാന്‍ കഴിയില്ല: അമിത് ഷാ

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സത്യം വളച്ചൊടിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അമിത് ഷാ പറഞ്ഞു.

Update: 2021-10-11 15:04 GMT
Editor : abs | By : Web Desk
Advertising

വിദ്യാഭ്യാസമില്ലാത്തവര്‍ രാജ്യത്തിന് ഭാരമാണെന്നും അവര്‍ക്ക് നല്ല പൗരനവാന്‍ കഴിയില്ലെന്നും അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ഭരണരംഗത്ത് എത്തിയതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസദ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. 

''വിദ്യാഭ്യാസമില്ലാത്തവന്‍ രാജ്യത്തിന് ഭാരമാണ്. അവര്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങളെ കുറിച്ച് അറിയില്ല. അവരുടെ കടമകളെകുറിച്ചും ധാരണയില്ല. ഇങ്ങനെ നിരക്ഷരരായ ആളുകള്‍ക്ക് എങ്ങനെ ഇന്ത്യയിലെ നല്ല പൗരനാകാന്‍ കഴിയും? അമിത് ഷാ ചോദിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ നരേന്ദ്ര മോദി നടത്തിയ പ്രവര്‍ത്തനങ്ങളും അമിത് ഷാ എടുത്ത് പറഞ്ഞു. "നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്തെ പ്രധാന പ്രശ്‌നം സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കായിരുന്നു. മതാപിതാക്കളുടെ സംഘടന രൂപീകരിക്കുകയും ഒരു കുട്ടി സ്‌കൂളില്‍ വന്നില്ലെങ്കില്‍ അതിന്റെ കാരണം അന്വേഷിച്ചു. അധ്യാപകരുടെ ഉത്തരവാദിത്വം നിശ്ചയിച്ചു. ഇതിന്റെ ഫലമായി കൊഴിഞ്ഞുപോക്ക് 37 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറഞ്ഞു.'' അമിത് ഷാ പറഞ്ഞു.

പ്രധാന മന്ത്രിയെ 'ഡെമോക്രാറ്റിക് ലീഡര്‍' എന്ന് വിശേഷിപ്പിച്ച അമിത് ഷാ കേന്ദ്ര മന്ത്രിസഭ ഒരിക്കലും ഇത്രയും ജനാധിപത്യപരമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അക്കാര്യം വിമര്‍ശകര്‍ പോലും  സമ്മതിക്കുമെന്നും പറഞ്ഞു.

''പ്രധാനമന്ത്രി എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുകയും എല്ലാ കേള്‍ക്കുകയും ഗുണദോഷങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. അന്തിമ തീരുമാനം അദ്ദേഹം എടുക്കുന്നു. കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്.'' അമിത് ഷാ പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സത്യം വളച്ചൊടിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News