ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്‌സ് മെഡൽ നേട്ടത്തിന് പിറകിൽ മോദിയുടെ കഠിനാധ്വാനം: കേന്ദ്ര മന്ത്രി

ജനങ്ങളുടെ അനുഗ്രഹം വാങ്ങാനായി വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം നടക്കുന്ന ജാഥയായ ' ജൻ ആശീർവാദി'ന്റെ ഗുജറാത്തിലെ യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Update: 2021-08-18 14:02 GMT
Editor : Nidhin | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് വർഷത്തെ കഠിന പ്രയത്‌നമാണ് ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് പിറകില്ലെന്ന് കേന്ദ്ര വാർത്തവിനിമയ വകുപ്പ് സഹമന്ത്രി ദേവുസിൻഹ് ചൗഹാൻ.

ഗുജറാത്തിലെ ഖേഡ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ദേവുസിൻഹ്. ജനങ്ങളുടെ അനുഗ്രഹം വാങ്ങാനായി വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം നടക്കുന്ന ജാഥയായ ' ജൻ ആശീർവാദി'ന്റെ ഗുജറാത്തിലെ യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

' അത്ഭുതമാണിത്, ഇന്ത്യയിൽ നിന്ന് ഒരു വനിത ഒളിംപിക്‌സ് മെഡൽ നേടിയതിന്, നീരജ് ചോപ്രയെ പോലുള്ള ഒരു യുവാവ് മെഡൽ നേടിയതിന് കാരണം ആ താരങ്ങൾക്ക് പിറകിൽ മോദിയുടെ നാല്-അഞ്ച് വർഷത്തെ കഠിനാധ്വാനമുണ്ട് എന്നതാണ്'.

നേരത്തെ ഒളിംപിക്സ് താരങ്ങള്‍ക്കുള്ള സ്വീകരണ ചടങ്ങിനുള്ള പോസ്റ്ററില്‍  മോദിയുടെ ചിത്രം മെഡല്‍ ജേതാക്കളേക്കാള്‍ വലുതായി നല്‍കിയതും വിവാദമായിരുന്നു.

27 ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനും ചൗഹാൻ മോദിക്ക് സ്തുതി പാടി. താനടക്കമുള്ള പിന്നോക്ക വിഭാഗക്കാർ ഒരിക്കലും കേന്ദ്രമന്ത്രിയാകുമെന്ന് വിചാരിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ലഭിക്കുന്ന എല്ലാ അനുമോദനങ്ങളും മോദിക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു


Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News