യു.പിയില്‍ 11കാരിയെ പീഡിപ്പിച്ച് ദൃശ്യം സമൂഹമാധ്യത്തില്‍ പങ്കുവച്ച് 22 കാരന്
Update: 2024-08-10 16:36 GMT
ലഖ്നൗ: ഉത്തർപ്രദേശിൽ 11 കാരിയെ പീഡനത്തിനിരയാക്കി 22 കാരൻ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. ആഗസ്റ്റ് ആറിനായിരുന്നു സംഭവം. പിന്നാലെ പ്രതി നാടുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രസ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് ആറിന് വൈകീട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് ഇറങ്ങിയ പെൺകുട്ടിയാണ് ക്രൂരതയ്ക്കിരയായത്. പീഡനം പകർത്തിയ യുവാവ് കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്ന പെൺകുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. പിന്നാലെ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.