അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കർഷക വായ്പകൾ എഴുതിത്തള്ളും: യു.പിയില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

20 ലക്ഷം പേർക്ക് സർക്കാർ ജോലി ഉറപ്പാക്കും.

Update: 2022-02-09 16:10 GMT
Advertising

ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ മൂന്നാമത്തെ പ്രകടന പത്രികയിലാണ് കോൺഗ്രസിന്റെ വാഗ്ദാനം.

പടിഞ്ഞാറൻ ഉത്തര്‍ പ്രദേശ് നാളെ പോളിങ് ബൂത്തിലെത്താൻ ഒരുങ്ങുന്നതിനിടെയാണ് കോൺഗ്രസ് മൂന്നാമത് പ്രകടന പത്രിക പുറത്തിറക്കിയത്. അധികാരത്തിലെത്തിയാൽ കർഷക വായ്പകൾ എഴുതി തള്ളുമെന്നാണ് പ്രധാന വാഗ്ദാനം. 20 ലക്ഷം പേർക്ക് സർക്കാർ ജോലി ഉറപ്പാക്കും. തൊഴിലില്ലായ്മയും വിലക്കയറ്റവും ആണ് സംസ്ഥാനത്തെ പ്രധാന പ്രശ്നമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് പിജി വരെ സൗജന്യ വിദ്യാഭ്യാസം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഹോസ്റ്റർ സൗകര്യവും, മാധ്യമപ്രവർത്തകർക്കെതിരായ അന്യായമായ കേസുകൾ പിൻവലിക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയത്. സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ തുടങ്ങി എല്ലാ വിഭാഗങ്ങളുമായും ആശയവിനിമയം നടത്തിയിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്ത്രീകൾക്കും യുവാക്കൾക്കുമായി കോൺഗ്രസ് നേരത്തെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News