മാസ്ക് ഇങ്ങനെയും ധരിക്കാം !; വൈറലായി ഉത്തരാഖണ്ഡ് മന്ത്രിയുടെ മാസ്ക് ചിത്രം
ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
രാജ്യം മൂന്നാം കോവിഡ് തരംഗത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയതായുള്ള മുന്നറിയിപ്പിനിടയിലും, അതിന്റെ ഗൗരവം ഭരിക്കുന്നവര്‍ക്ക് തന്നെയില്ലാതെ പോയാല്‍ പിന്നെ ആര്‍ക്കുണ്ടാവാനാണ് ? ഉത്തരാഖണ്ഡിലെ ബി.ജെ.പി മന്ത്രിമാരുടെ വൈറല്‍ ഫോട്ടോ പങ്കുവെച്ചു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്. ഉത്തരാഖണ്ഡ് മന്ത്രി സ്വാമി യതീശ്വരാനന്ത് മാസ്‌ക് കാല്‍വിരലില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
यह है सत्ताधारी दल के मंत्रियों की गंभीरता
— Garima Mehra Dasauni आन्दोलनजीवी (@garimadasauni) July 14, 2021
चालान करते फिर रहे हैं गरीब जनता का@BJP4UK @pushkardhami@INCIndia @RahulGandhi@devendrayadvinc@DipikaPS @harishrawatcmuk
@pritamSpcc @INCUttarakhand pic.twitter.com/XQu25csFHr
മാസ്‌കോ മുന്‍കരുതലോ ഇല്ലാതെ സ്വാമി യതീശ്വരാനന്തയും മറ്റു മന്ത്രിമാരായ ബിഷന്‍ സിങ് ചുപാല്‍, സുബോധ് ഉന്യാല്‍ എന്നിവരും യോഗം ചേരുന്ന ചിത്രമാണ് വൈറലായത്. മാസ്‌കില്ലാതെ യോഗം ചേര്‍ന്ന മന്ത്രിമാരില്‍, കൈവശമുള്ള മാസ്‌ക് കാല്‍വിരലില്‍ തൂക്കിയിട്ടായിരുന്നു യതീശ്വരാനന്ത 'വ്യത്യസ്തനായത്'. ഭരിക്കുന്നവരുടെ ജാഗ്രതയാണ് ചിത്രം കാണിക്കുന്നതെന്നും, ഇവരാണ് മാസ്‌ക് ധരിക്കാത്ത പാവങ്ങളെ ശിക്ഷിക്കാനിറങ്ങിയിരിക്കുന്നതെന്നും ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് വക്താവ് ഗരിമ ദസൗനി ട്വീറ്റ് ചെയ്തു.
ഏപ്രില്‍ - മെയ് മാസത്തിലെ രണ്ടാം കോവിഡ് തരംഗത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുറേ പേര്‍ ദുരിതമനുഭവച്ചു. എന്നിരിക്കെ, എന്ത് സന്ദേശമാണ് ഭരിക്കുന്നവര്‍ ഈ ചിത്രത്തിലൂടെ നല്‍കുന്നതെന്നും ഗരിമ ചോദിച്ചു. മാസ്‌ക ധരിക്കേണ്ട ശരിയായ വിധം എന്ന പരിഹാസത്തോടെ കോണ്‍ഗ്രസ് നേതാവ് പങ്കജ് പൂനിയയും, ആംആദ്മി നേതാവ് ദീപ് പ്രകാശ് പന്തും ചിത്രം പങ്കുവെച്ചു.
ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തെറ്റായ സന്ദേശം നല്‍കുകയും, കോവിഡ് പ്രതിരോധത്തെ നിസാരമാക്കിക്കളയുകയും ചെയ്ത മന്ത്രി സ്വാമി യതീശ്വരാനന്ത് മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.