നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്? ബംഗാള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയില്‍ വിചിത്ര ചോദ്യങ്ങള്‍; വിവാദം

കമർഹത്തിയിലെ സാഗർ ദത്ത മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ നടന്ന വൈ പരീക്ഷയാണ് വിവാദമായത്

Update: 2024-09-09 08:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്‍ക്കത്ത: പശ്ചിമബംഗളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വൈവ പരീക്ഷയിലെ വിചിത്രമായ ചോദ്യങ്ങള്‍ കേട്ട് അന്തംവിട്ട് വിദ്യാര്‍ഥികള്‍. 'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടിയിരിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് വൈവ പരീക്ഷയുടെ ചുമതലയുള്ള അധ്യാപകര്‍ വിദ്യാര്‍ഥികളോട് ചോദിച്ചത്. സംഭവം വിവാദമാവുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

കമർഹത്തിയിലെ സാഗർ ദത്ത മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ നടന്ന വൈ പരീക്ഷയാണ് വിവാദമായത്. ബംഗാളിലെ വിഎച്ച്‍പിയുടെ മീഡിയ ഇന്‍ ചാര്‍ജ് സൗരിഷ് മുഖര്‍ജി എക്സില്‍ പങ്കുവച്ച വീഡിയോയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് കാണാം. തനിക്കു മുന്‍പ് വൈവക്ക് കയറിയ ആണ്‍കുട്ടിയോട് കുറച്ചു ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്ന് ഒരു വിദ്യാര്‍ഥിനി പറയുന്നു. തുടര്‍ന്നായിരുന്നു പ്രസ്തുത വിദ്യാര്‍ഥിനിയുടെ ഊഴം. തന്നോട് ആദ്യം വീട്ടിലെ കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും പിന്നീടാണ് വിചിത്രമായ ചോദ്യങ്ങളുണ്ടായതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.

കൊല്‍ക്കത്ത ആര്‍ജി കര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പുതിയ സംഭവം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News