ജന്തർമന്ദറിൽ പ്രതിഷേധം; ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി നേതാക്കളെ വിട്ടയച്ചു

ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ടീസ്റ്റ സെത്തൽവാദ്, ആർ.ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെ വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി

Update: 2022-06-28 13:56 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ജന്തർമന്ദറിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ തിരിക്കുന്നതിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത വെൽഫെയർ പാർട്ടി നേതാക്കളെ വിട്ടയച്ചു. വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ ഇല്യാസ്, ദേശീയ സെക്രട്ടറി റസാഖ് പാലേരി എന്നിവർ അടക്കമുള്ള നേതാക്കളെയാണ് ഇന്നു രാവിലെ ഷാഹിൻബാഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുൾഡോസർ രാജിലും സാമൂഹിക പ്രവർത്തകരുടെ അന്യായ അറസ്റ്റിലും പ്രതിഷേധിച്ചായിരുന്നു വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം. ബുൾഡോസർ രാജ് അവസാനിപ്പിക്കുക, ടീസ്റ്റ സെത്തൽവാദ്, ആർ.ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെ വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. പ്രതിഷേധ പരിപാടിക്കായി ഓഖ്ലയിൽനിന്ന് ബസിൽ വരികയായിരുന്ന നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസും കസ്റ്റഡിയിലെടുത്തിരുന്നു.

കർണാടക സംസ്ഥാന പ്രസിഡന്റ് അഡ്വ. താഹിർ ഹുസൈൻ, ഫ്രട്ടേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം എന്നിവരും അറസ്റ്റിലായ സംഘത്തിലുണ്ട്. തുടർന്നും തുറന്നു സംസാരിക്കുമെന്നും തങ്ങളെ നിശബ്ദരാക്കാനാകില്ലെന്നും ഷംസീർ ഇബ്രാഹീം ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

Summary: Arrested Welfare Party national leaders released in Delhi over protest in Jantar Mantar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News