ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു

58 വർഷത്തിന് ശേഷമാണ് ബംഗാൾ സിപിഎമ്മിന് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി ഉണ്ടാകുന്നത്

Update: 2022-03-17 11:49 GMT
Editor : ijas
Advertising

പശ്ചിമ ബംഗാളിലെ പുതിയ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമാണ് സലീം. 58 വർഷത്തിന് ശേഷമാണ് ബംഗാൾ സിപിഎമ്മിന് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി ഉണ്ടാകുന്നത്. രണ്ട് തവണ രാജ്യസഭാ അംഗമായിട്ടുണ്ട്. സിപിഎം ഭരണത്തില്‍ പശ്ചിമ ബംഗാൾ യുവജനകാര്യ, ന്യൂനപക്ഷ വികസന മന്ത്രിയായിരുന്നു മുഹമ്മദ് സലീം.

സി.പി.എമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റിയിൽ പുതുമുഖങ്ങളാണ് കൂടുതലും. യുവമുഖങ്ങളിൽ മീനാക്ഷി മുഖർജി, ശതരൂപ് ഘോഷ്, മയൂഖ് ബിശ്വാസ് എന്നിവരും ഉൾപ്പെടുന്നു. ആത്രേയി ഗുഹ, പെർത്ത് മുഖർജി, സുദീപ് സെൻഗുപ്ത, തരുൺ ബന്ദ്യോപാധ്യായ എന്നിവരും പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാണ്.

സൂര്യകാന്ത മിശ്ര, ബിമൻ ബസു, നേപ്പാൾ ദേവ് എന്നിവർ ഇത്തവണ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമല്ല എന്നതും ശ്രദ്ധേയമാണ്. സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഇന്ന് വൈകിട്ട് ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News