പ്രണയബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തി
ചന്നസാന്ദ്ര, ആർആർ നഗർ, ബനശങ്കരി എന്നിവിടങ്ങളിലെ താമസക്കാരാണ് ഇവർ
ബെംഗളൂരു: പ്രണയബന്ധത്തെ എതിര്‍ത്തതിന് റസ്റ്റോറന്‍റ് ഉടമയെ ഭാര്യയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ രഞ്ജിത (23), കാമുകൻ ഗണേഷ് (26), സുഹൃത്തുക്കളായ ശിവാനന്ദ, ശരത്, ദീപക് എന്നിവരെ അറസ്റ്റ് ചെയ്തു. ചന്നസാന്ദ്ര, ആർആർ നഗർ, ബനശങ്കരി എന്നിവിടങ്ങളിലെ താമസക്കാരാണ് ഇവർ.
ചന്നപട്ടണ സ്വദേശിയുമായ അരുൺകുമാർ (34) ആണ് കൊല്ലപ്പെട്ടത്. ജൂൺ 29 ന് സൗത്ത് ബെംഗളൂരുവിലെ നൈസ് റോഡിന് സമീപമുള്ള ഗാട്ടിഗെരപാല്യയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ട വഴിയാത്രക്കാരൻ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ജൂൺ 30ന് മൃതദേഹം തിരിച്ചറിഞ്ഞു.കുമാറിന്‍റെ മരണത്തെക്കുറിച്ച് പൊലീസ് രഞ്ജിതയെ ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രഞ്ജിതയെ കസ്റ്റഡിയിലെടുത്തു. ഗണേഷും സുഹൃത്തുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് യുവതി സമ്മതിച്ചു. ഞായറാഴ്ചയാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.
ഉത്തരഹള്ളിയിലെ ഡോ.വിഷ്ണുവർധൻ റോഡിലെ കോളജിന് സമീപം ‘ഭീഗര ഊട്ട’ റസ്റ്റോറന്‍റ് നടത്തിവരികയായിരുന്നു ഗണേഷ്. കുമാറിന്‍റെ റസ്‌റ്റോറന്‍റിലേക്ക് കുപ്പി വെള്ളം എത്തിച്ചുകൊണ്ടിരുന്നതും ഗണേഷായിരുന്നു. ഹോട്ടൽ ബിസിനസിനായി കുമാർ ഗണേഷിൽ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. അത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. നഷ്ടത്തിലായതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ഹോട്ടൽ അടച്ചുപൂട്ടാൻ നിർബന്ധിതനായി.ഇതിനിടെ ഹോട്ടലില്‍ എത്തിയ ഗണേഷുമായി രഞ്ജിത അടുപ്പത്തിലായിരുന്നു. നാല് മാസം മുമ്പ് കുമാർ ഈ ബന്ധത്തെക്കുറിച്ച് അറിയുകയും രഞ്ജിതയെയും ഗണേഷിനെയും താക്കീത് ചെയ്യുകയും ചെയ്യുകയും ചെയ്തു. എന്നാൽ രഞ്ജിത ഗണേഷിനെ കാണുന്നത് തുടർന്നു.ഇതിനെച്ചൊല്ലി കുമാര്‍ രഞ്ജിതയെ മര്‍ദ്ദിച്ചിരുന്നു. അതുകൊണ്ട് ഭർത്താവിനെ ഒഴിവാക്കണമെന്ന് രഞ്ജിത ഗണേഷിനോട് ആവശ്യപ്പെട്ടു. കുറ്റകൃത്യം ചെയ്യാൻ ഗണേഷ് സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തു.
ജൂണ്‍ 28ന് ഹോട്ടല്‍ വീണ്ടും തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് ഗണേഷ് കുമാറിനെ വിളിച്ചുവരുത്തി. മദ്യപിച്ചാണ് കുമാറെത്തിയത്. തുടര്‍ന്ന് ഇരുവരും ഓട്ടോറിക്ഷയിൽ ഗാട്ടിഗെരപാല്യയിലേക്ക് പോയി. അവിടെയെത്തിയ ഗണേഷും മൂന്ന് സുഹൃത്തുക്കളും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത മാണ്ഡ്യയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോവുകയും ചെയ്തു. ജൂണ്‍ 30നാണ് മടങ്ങിയെത്തിയത്. ആദ്യമൊന്നും പൊലീസിന് രഞ്ജിതയെ സംശയം തോന്നിയിരുന്നില്ല. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്തറിയുന്നത്. നാലും വര്‍ഷം മുന്‍പാണ് കുമാറും രഞ്ജിതയും വിവാഹിതരാകുന്നത്. രണ്ടു വയസുള്ള ഒരു കുട്ടിയുമുണ്ട്.