യാത്രക്കാരിൽ നിന്ന് ഒരുകോടി രൂപ പിഴ ഈടാക്കി; ടിക്കറ്റ് ചെക്കിങ് ജീവനക്കാരിക്ക് അഭിനന്ദനുമായി റെയിൽവെ മന്ത്രാലയം

1.03 കോടി രൂപ പിഴ ഈടാക്കുന്ന ആദ്യത്തെ വനിതാ ജീവനക്കാരിയാണ് റോസലിൻ ആരോകിയ മേരി

Update: 2023-03-24 04:39 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയ ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിന് അഭിനന്ദനുമായി റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ റോസലിൻ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്.

ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു. മേരി യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതും യാത്രക്കാരിൽ നിന്ന് ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങളോടെയായിരുന്നു ട്വീറ്റ്. ചിത്രത്തിൽ കാണാം. ജോലിയോടുള്ള ആത്മാർഥതയാണ് റോസലിൻ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവർ മാറിയെന്നും അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.

ട്വീറ്റ് ഉടൻ വൈറലായി. ജീവനക്കാരിക്ക് വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ചു. വെല്ലുവിളികളെ നേരിടാനും അർപ്പണബോധവുമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്. അഭിനന്ദനങ്ങൾ റോസലിൻ. ഇനിയും ജോലി തുടരുക എന്നായിരുന്നു ഒരാളുടെ കമന്റ്.

'റോസലിൻ, നിങ്ങളുടെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങളെ അറിയുന്നതുകൊണ്ട് ഈ നേട്ടത്തിൽ അത്ഭുതപ്പെടുന്നില്ല. ഇത് നിങ്ങളുടെ കടമകളോടുള്ള അർപ്പണബോധവും പ്രതിബദ്ധതയും ആത്മാർത്ഥതയും കാണിക്കുന്നെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News