വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന മരത്തിന്റെ ട്രേഡ്മിൽ ഇൻറർനെറ്റിൽ വൈറൽ

കൃത്യമായി അളന്നുമുറിച്ചെടുത്ത പലകകൾ ചേർത്തുവെച്ച് നിർമാതാവ് ട്രേഡ്മിൽ നിർമിക്കുന്നതും ഉപയോഗിച്ചു കാണിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം

Update: 2022-03-23 10:35 GMT
Advertising

ട്രേഡ്മിൽ വാങ്ങണമെന്ന് പലരുടെയും ആഗ്രഹമായിരിക്കും. പക്ഷേ വിലയും വൈദ്യുതി ചെലവുമൊക്കെ ആലോചിക്കുന്നതോടെ പലരും പിന്നോട്ടു പോകും. എന്നാലിതാ വൈദ്യുതിയൊട്ടും ആവശ്യമില്ലാത്ത മരം കൊണ്ട് നിർമിച്ച ട്രേഡ്മിൽ പുറത്തിറങ്ങിയിരിക്കുന്നു. തെലങ്കാന നിവാസിയാണ് കൗതുകകരമായ ഉപകരണം നിർമിച്ചിരിക്കുന്നത്. ഇൻറനെറ്റിൽ വൈറലായ വീഡിയോ തെലങ്കാന ഐടി മന്ത്രി കെ.ടി രാമ റാവുവടക്കം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ നിർമാതാവിന്റെ പേരുവിവരം പുറത്തുവന്നിട്ടില്ല.

കൃത്യമായി അളന്നുമുറിച്ചെടുത്ത പലകകൾ ചേർത്തുവെച്ച് നിർമാതാവ് ട്രേഡ്മിൽ നിർമിക്കുന്നതും ഉപയോഗിച്ചു കാണിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. കൺവേയർ ബെൽറ്റും ഹാൻഡിലുമൊക്കെ മരത്തിൽ തന്നെ പണിതതാണ്.


മാർച്ച് 17 പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേർ കാണുകയും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്. ഇവയിൽ ഓടാൻ കഴിയില്ലെന്നാണ് ചിലർ പറയുന്നത്. ട്രേഡ്മില്ലിന്റെ എല്ലാ കാര്യങ്ങളും നിർവഹിക്കപ്പെടുന്നില്ലെന്നും പറഞ്ഞു. എന്നാൽ ഹൈദരാബാദിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ട്രേഡ്മിൽ സ്ഥാപിച്ചതായി ചിലർ കമൻറ് ചെയ്തിട്ടുണ്ട്.

Wooden Treadmill without electricity goes viral on the internet

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News