തമിഴ് യുവനടിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈയിലെ അപാർട്‌മെന്റിലാണ് കഴിഞ്ഞദിവസം നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2022-09-19 01:13 GMT
ചെന്നൈ: തമിഴ് യുവനടി ദീപ (29) യെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അപാർട്‌മെന്റിലാണ് കഴിഞ്ഞദിവസം നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
നിരവധി ടെലിവിഷൻ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പോളിൻ ജെസീക്കയെന്നാണ്് യഥാർത്ഥ പേര്. ചെന്നൈ വിരുഗമ്പാക്കത്തെ സ്വകാര്യ അപാർട്ടമെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടർന്ന് സുഹൃത്ത് ഫ്‌ളാറ്റിൽ എത്തിയപ്പോഴായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.