വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും നീക്കിയതിന് അഡ്മിന്റെ നാവ് മുറിച്ചുമാറ്റി

പ്രദേശവാസികൾക്കായി രൂപീകരിച്ച 'ഓം ഹൈറ്റ്‌സ് ഓപ്പറേഷൻ' എന്ന ഗ്രൂപ്പിൽ നിന്നും പ്രതികളിലൊരാളെ പുറത്താക്കിയതിലുള്ള വൈരാഗ്യമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്

Update: 2023-01-04 05:35 GMT
Advertising

മഹാരാഷ്ട്ര: വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനിന്റെ നാക്ക് മുറിച്ചുമാറ്റിയതായി പരാതി. മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുർസുംഗിലായാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുറിഞ്ഞ നാവ് തുന്നിച്ചേർത്തെങ്കിലും യുവാവിന്റെ പരിക്ക് ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷമാരംഭിച്ചു.

കഴിഞ്ഞ ഡിസംബർ 28 രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം. പ്രദേശവാസികൾക്കായി രൂപീകരിച്ച ഓം ഹൈറ്റ്‌സ് ഓപ്പറേഷൻ എന്ന ഗ്രൂപ്പിൽ നിന്നും പ്രതികളിലൊരാളെ പുറത്താക്കിയതിലുള്ള വൈരാഗ്യമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.

എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് ചോദിച്ച് ഇയാൾ അഡ്മിന് മെസേജ് അയച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് പ്രതികൾ അഡ്മിന്റെ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഗ്രൂപ്പിൽ നിരന്തരമായി തെറ്റായ വാർത്തകൾ പങ്കുവെച്ചതിനെ തുടർന്നാണ് ഇയാളെ പുറത്താക്കിയതെന്ന് പറഞ്ഞ ഗ്രൂപ്പ് അഡ്മിനെ ഇവർ ക്രൂരമായി മർദിച്ചു. പിന്നീട് അവശനായ ഇയാളെ പ്രതികൾ ബലമായി പിടിച്ചു നിർത്തി നാവ് മുറിച്ചുമാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നു കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News