ഒടുവിൽ ദിവ്യ കീഴടങ്ങി; കസ്റ്റഡിയിലെടുത്തെന്ന് കമ്മീഷണർ

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് പൊലീസ്

Update: 2024-10-29 10:26 GMT
Editor : ശരത് പി | By : Web Desk
Advertising


Full View

തലശേരി: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ജാമ്യം നിഷേധിച്ച കോടതി വിധി പശ്ചാതലത്തിൽ പി.പി.ദിവ്യ കീഴടങ്ങി. കണ്ണപുരം സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. കേസെടുത്ത് 13 ദിവസം കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യം ചോദ്യം ചെയ്യാനോ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനോ അറസ്റ്റിനോ അന്വേഷണസംഘം തയ്യാറായിരുന്നില്ല.

അറസ്റ്റ് ചെയ്ത ദിവ്യയെ കസ്റ്റഡിയിലെടുത്തെന്നും ഉടൻ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നും കമ്മീഷണർ അറിയിച്ചു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കാണ് ദിവ്യയെ എത്തിക്കുക എന്നാണ് പൊലീസ് പറഞ്ഞിരുന്നതെങ്കിലും മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ദിവ്യയെ എത്തിച്ചത്.

ദിവ്യ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

യാത്രയയപ്പ് വേളയിലെ ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് ജാമ്യം നിഷേധിച്ച കോടതി കണ്ടെത്തിയിരുന്നു. പ്രത്യാഘാതം മനസ്സിലാക്കി തന്നെയായിരുന്നു ദിവ്യയുടെ പ്രസംഗമെന്നും വിധിയിൽ പരാമർശിക്കുന്നുണ്ട്. ചടങ്ങിലേക്ക് ദിവ്യ ക്ഷണിക്കാതെയാണ് എത്തിയതെന്ന വാദം കോടതി അംഗീകരിച്ചു.

ആസൂത്രിതമായി തയ്യാറാക്കിയ അപമാനമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം ശരിയെന്ന് കോടതി കണ്ടെത്തി. നവീൻ ബാബുവിന്റെ മരണകാരണം വ്യക്തിഹത്യയെന്നും കോടതി അംഗീകരിച്ചു. ദിവ്യക്ക് നവീൻ ബാബുവിനോട് പകയുണ്ടായിരുന്നുവെന്നും ദിവ്യ തന്റെ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന വാദവും കോടതി മുഖവിലയ്‌ക്കെടുത്തു.

മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ.വിശ്വം ഉന്നയിച്ച പ്രധാന ആരോപണങ്ങളെല്ലാം തന്നെ കോടതി തള്ളിക്കളഞ്ഞു.

ജാമ്യം തേടിയുള്ള ദിവ്യയുടെ ഹരജി തലശേരി പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി കെ.ടി നിസാർ അഹമ്മദാണ് തള്ളിയത്. പൊലീസ് അറസ്റ്റിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു നവീൻ ബാബുവിൻറെ കുടുംബം.  'ഡിസ്മിസ്ഡ്' എന്ന ഒറ്റവാക്കിലൂടെയായിരുന്നു വിധി പ്രസ്താവം. അറസ്റ്റിൽ നിന്നും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറി . പൊതുപ്രവർത്തക എന്ന നിലയിൽ സദുദ്ദേശ്യത്തോടെ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന ദിവ്യയുടെ വാദം കോടതി കണക്കിലെടുത്തില്ല. നവീൻ ബാബുവിനെതിരായ പരസ്യ പരാമർശം ദിവ്യയുടെ ഗൂഢാലോചനയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിഭാഗം അറിയിച്ചിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News