ഗുജറാത്ത് മുഖ്യമന്ത്രിക്കായി ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Update: 2016-08-02 12:30 GMT
Editor : Subin
ഗുജറാത്ത് മുഖ്യമന്ത്രിക്കായി ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
Advertising

അടുത്തവര്‍‌ഷം നിയമസഭാതെരഞ്ഞടുപ്പ് നടക്കാനിരിക്കെ ദളിതരെയും പട്ടേല്‍ വിഭാഗത്തെയും വിശ്വാസിത്തിലെടുക്കുക എന്നതായിരിക്കും പുതിയ മുഖ്യന്‍റെ പ്രധാന ദൌത്യം.

ആനന്ദി ബെന്‍ പട്ടേല്‍ രാജിവച്ചതോടെ അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിക്കായി ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മുതല്‍ സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനി വരെയുള്ള പ്രമുഖരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. അടുത്തവര്‍‌ഷം നിയമസഭാതെരഞ്ഞടുപ്പ് നടക്കാനിരിക്കെ ദളിതരെയും പട്ടേല്‍ വിഭാഗത്തെയും വിശ്വാസിത്തിലെടുക്കുക എന്നതായിരിക്കും പുതിയ മുഖ്യന്‍റെ പ്രധാന ദൌത്യം.

ഗുജറാത്തില്‍ ഇപ്പോള്‍ ശക്തമായി കൊണ്ടിരിക്കുന്ന ദളിത് പ്രക്ഷോഭം സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ കെല്‍പുള്ളയാളായിരിക്കണം അടുത്ത മുഖ്യമന്ത്രി എന്ന നിലപാടിലാണ് ബിജെ പി ദേശീയ നേതൃത്വം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപി ദേശീയ ആസ്ഥാനത്ത് ആരംഭിച്ചു.

നാളെ നടക്കുന്ന പാര്‍ലിമെന്‍റി ബോര്‍ഡ് യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യും . ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ മുതല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് പ്രിയങ്കരനുമായ വിജയ് രൂപാനിയെ വരെ ആടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ജെയിന്‍ സമുദായാഗവും രാജ്കോട്ടില്‍ നിന്നുള്ള നേതാവുമായ വിജയ് റൂപാനി സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രിയങ്കരനാണ്.

ആനന്ദി ബെന്‍ പട്ടേല്‍ സര്‍ക്കാരിലെ രണ്ടാമനും ആരോഗ്യ മന്ത്രിയുമായ നിതിന്‍ പട്ടേലാണ് മറ്റൊരു സാധ്യത, കേന്ദ്ര മന്ത്രി പുരോഷോത്തം രൂപാലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനംമൂന്ന് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് വിവരം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News