തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫിന് പണം നല്‍കിയത് ഗൌതം ആദാനിയെന്ന് എം എ ബേബി
വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയതിന് പ്രതിഫലമായാണ് പണം നല്‍കിയതെന്നും
യുഡിഎഫിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനുളള പണം നല്‍കിയത് ഗൌതം അദാനിയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയതിന് പ്രതിഫലമായാണ് പണം നല്‍കിയതെന്നും എം.എ ബേബി പറഞ്ഞു. മലപ്പുറം മഞ്ചേരിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാറിന് വലിയ നഷ്ടവും അദാനി ഗ്രൂപ്പിന് ലാഭവും ഉണ്ടാക്കുന്ന വിധമാണ് വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ തയ്യാറാക്കിയതെന്ന് എം എബേബി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത് എറണാകുളം എം പി യുടെ വീട്ടില്‍വെച്ചാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാത്ത യുഡിഎഫ് സര്‍ക്കാര്‍ സന്തോഷ് മാധവനും വിജയ് മല്യക്കും ഭൂമി നല്‍കിയത് സര്‍ക്കാറിന്റെ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി വ്യവസായികളുടെ സഹായം കൊണ്ടാണ് വലിയ ഫ്ലക്സുകളടങ്ങുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മുസ്ലിം ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎംലേക്ക് കൊണ്ട് വരുന്നതിന് പ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ബേബി കൂട്ടിചേര്‍ത്തു.