തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍

Update: 2017-03-27 17:07 GMT
Editor : Sithara
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍
Advertising

സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചു.

Full View

തിരുവനന്തപുരം തോന്നയ്ക്കലില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകുമാര്‍, ഭാര്യ ശുഭ മക്കളായ വൈഗ, ഡാന്‍ കെ വിനായക് എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചു.

കഴക്കൂട്ടം കുളത്തൂര്‍ സ്വദേശിയായ ശ്രീകുമാര്‍ അടുത്തിടയാണ് തോനയ്ക്കലില്‍ വാടകയ്ക്ക് കുടുംബസമേതം താമസിക്കാനെത്തിയത്. ഭാര്യ ശുഭയേയും ആറ് വയസ്സുള്ള മകള്‍ വൈഗയേയും ഒരു വയസ്സുകാരന്‍ ഡാന്‍ കെ വിനായകിനെയെും കൊലപ്പെടുത്തിയ ശേഷം ശ്രീകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച മുതല്‍ ബന്ധുക്കള്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവരെ ലഭിക്കുന്നണ്ടായിരുന്നില്ല. രണ്ട് ദിവസമായി പുറത്ത് ഇവരെ കണ്ടിട്ടില്ലെന്ന് അയല്‍ക്കാരും ബന്ധുക്കളെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇന്നലെ രാത്രി ബന്ധുക്കലെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു കോടി രൂപയടിച്ച ലോട്ടറി 41 ലക്ഷം രൂപക്ക് വാങ്ങിയെന്നും പിന്നീടാണത് വ്യാജ ലോട്ടറിയാണന്ന് മനസ്സിലായതെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്. മില്‍മയില്‍ മുന്‍പ് താത്ക്കാലിക ജീവനക്കാരനായിരുന്ന ശ്രീകുമാര്‍ വീട് വെച്ച് വില്‍പ്പന നടത്തുന്ന ബിസിനസാണ് നടത്തിയിരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News