കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തൂങ്ങിമരിച്ച നിലയില്‍

Update: 2017-04-03 05:19 GMT
Editor : Sithara
കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തൂങ്ങിമരിച്ച നിലയില്‍
Advertising

തൃശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനാണ് മരിച്ചത്.

Full View

സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്ത കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കോടതി കോംപ്ലക്‌സിന് സമീപത്തെ ഔദ്യോഗിക വസതിയിലാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ ഒമ്പതേ മുക്കാലോടെയാണ് മജിസ്ട്രേറ്റ് വി കെ ഉണ്ണികൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്ത് പോയ സഹായി തിരികെ എത്തിയപ്പോഴാണ് മജിസ്ട്രേറ്റിനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി.

മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകുന്നേരം ഓട്ടോ തൊഴിലാളികളുമായി പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് മജിസ്ട്രേറ്റിനെതിരെ സുള്ള്യ പോലീസ് കേസ് എടുത്തിരുന്നു. ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റിനെ ഹൈക്കോടതി സസ്പെന്‍റും ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമത്തെ തുടരന്ന് മജിസ്ട്രേറ്റ് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News