ലീഗിന്റെ 4 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി

Update: 2017-05-11 04:07 GMT
Editor : admin
ലീഗിന്റെ 4 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി
Advertising

യുഡിഎഫില്‍നിന്നും അന്തിമ അനുമതി ലഭിച്ചശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക

Full View

മുസ്‍ലിം ലീഗിന്റെ 4 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ ഇരവിപുരത്തിന് പകരം ലീഗിന് ഏത് സീറ്റ് നല്‍കണമെന്ന വിഷയത്തില്‍ യുഡിഎഫില്‍ അനിശ്ചിതത്വം തുടരുകയാണ്. യുഡിഎഫില്‍നിന്നും അന്തിമ അനുമതി ലഭിച്ചശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ശ്യാംസുന്ദര്‍, യു.സി രാമന്‍, പാറക്കല്‍ അബ്ദുളള, പി.എം സാദിഖലി എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലുളളത്.

ലീഗ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുളളത്. ഗുരുവായൂരില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി സ്ഥാനാര്‍ഥിയാകും. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളളയായിരിക്കും ലീഗ് സ്ഥാനാര്‍ഥി. കുന്ദമംഗലത്തിനു പകരം ബാലുശ്ശേരി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചു. സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ യു.സി രാമന്‍ മത്സരിക്കും.എന്നാല്‍ ഇരവിപുരം സീറ്റിനു പകരം ഏത് മണ്ഡലം ലീഗിന് നല്‍കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല.ചടയമംഗലം ലീഗിന് നല്‍കാം എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.എന്നാല്‍ കരുനാഗപ്പളളിയോ,അമ്പലപ്പുഴയോ വേണമെന്ന നിലപാട് ലീഗ് എടുത്തു.

ലീഗിന്റെ ആവശ്യത്തില്‍ ചര്‍ച്ചക്ക്ശേഷം മറുപടി നല്‍കാം എന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പി.കെ കുഞ്ഞാലികുട്ടിയെ ഫോണില്‍ ഇന്ന് ഉച്ചക്ക് മുന്‍പ് വിവരം അറിയിക്കാം എന്നാണ് പറഞ്ഞത്.എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതികരണമെന്നും ലഭിക്കാത്തതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകും. സീറ്റ് മാറ്റത്തില്‍ ധാരണയിലെത്തിയാല്‍ ഉടന്‍ സ്ഥനാര്‍ഥി പ്രഖ്യാപനം നടത്താം എന്നാണ് ലീഗ് തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News