പാലായില്‍ മാണിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന് മാണി സി കാപ്പന്‍

Update: 2017-06-10 07:16 GMT
Editor : admin
പാലായില്‍ മാണിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന് മാണി സി കാപ്പന്‍
Advertising

പാലാ എന്നും വിഐപി മണ്ഡലമായാണ് കരുതുന്നത്

Full View

പാലാ എന്നും വിഐപി മണ്ഡലമായാണ് കരുതുന്നത്. 50 വര്‍ഷത്തെ പാരമ്പര്യമുള്ള ജനപ്രതിനിധി കെ എം മാണി തന്നെയാണ് അതിനു പ്രധാന കാരണം. മുന്‍ ദേശീയ വോളിബോള്‍ താരവും സിനിമാ നടനും നിര്‍മാതാവുമായ മാണി സി കാപ്പന്‍ വീണ്ടും എതിരിടാന്‍ എത്തിയപ്പോള്‍ പാലാ എന്നത് വിഐപി മണ്ഡലം തന്നെയായി മാറി.

കഴിഞ്ഞ 50 വര്‍ഷമായി പാലായ്ക്ക് കെ എം മാണി അല്ലാതെ മറ്റൊരു പേരില്ല. ഭൂരിപക്ഷം കുറഞ്ഞും കൂടിയുമായൊക്കെ കെ എം മാണി തന്നെ പാലായില്‍നിന്ന് നിയമസഭയിലെത്തി. കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്, ഉഴവൂര്‍ വിജയന്‍, ജെ എ ചാക്കോ, വിടി തോമസ്, ടി പി ഉലഹന്നാന്‍, കെ എസ് സെബാസ്റ്റ്യന്‍, എന്‍സി ജോസഫ്, സി കെ ജീവന്‍, ജോര്‍ജ് സി കാപ്പന്‍ തുടങ്ങിയവര്‍ കെ എം മാണിയെന്ന കൊടുങ്കാറ്റിനു മുമ്പില്‍ പലതവണയായി കടപുഴകിയവരാണ്. 23000ത്തിലധികം വോട്ടുകള്‍ വരെ എത്തിയതാണ് കെ എം മാണിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. പാലാ ഇത്തവണയും തുണയ്ക്കുമെന്നതില്‍ സംശയമില്ലെന്ന് കെ എം മാണി പറഞ്ഞു.

എഴുപതുകളിലും എണ്‍പതുകളുടെ തുടക്കവും ദേശീയ വോളിബോള്‍ താരമായിരുന്നു മാണി സി കാപ്പന്‍. സാക്ഷാല്‍ ജിമ്മി ജോര്‍ജിനൊപ്പം കളിക്കളത്തില്‍ തീപാറും സ്മാഷുകള്‍ പായിച്ച കളികാരന്‍. മലയാള സിനിമ രംഗത്ത് നടനായും, നിര്‍മാതാവായും, സംവിധായകനായും മിന്നിയ മാണി സി കാപ്പന്‍ തന്നെയാണ് ഇത്തവണയും കെ എം മാണിയെ എന്‍സിപി ബാനറില്‍ നേരിടുന്നത്. കഴിഞ്ഞ രണ്ടുതവണയും കെഎം മാണിക്കു മുന്‍പില്‍ വീണെങ്കിലും വലിയ ശുഭപ്രതീക്ഷയിലാണ് മാണി സി കാപ്പന്‍ ഇത്തവണ. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News