പോലീസ് സംഘത്തിനെ വെട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
മകനെ രക്ഷിക്കാന്‍ പോലീസുകാരെ വെട്ടിയ അച്ഛനെ ആറു ദിവസമായി പോലീസ് തെരയുകയായിരുന്നു.
ആലപ്പുഴ കായംകുളത്ത് പോലീസ് സംഘത്തിനെ വെട്ടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ പ്രതിയുടെ അഛനാണ് വെട്ടിയത്. പോലീസിനെ വെട്ടിയ കായംകുളം സ്വദേശിയായ ഗോപാലകൃഷണനെയാണ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സിയാദിനും കായംകുളം സ്‌റ്റേഷനിലെ പോലീസുകാര്‍ക്കുമായിരുന്നു വെട്ടേറ്റത്.
കാര്‍ യാത്രക്കാരെ വെട്ടിയ കേസിലെ പ്രതിയായ കായംകുളം ദേശത്തിനകത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണനെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാനാണ് ഡിവൈഎസ്പിയുടെ സ്വാഡില്‍ പെട്ട സംഘം എത്തിയത്. പ്രതിയെ വിലങ്ങു വച്ച് പുറത്ത് വന്ന സംഘത്തിനു നേരെ ചെത്തു തൊഴിലാളിയായ അച്ഛന്‍ ഗോപാലകൃഷ്ണനാണ് വെട്ടിയത്. മകനെ രക്ഷിക്കാന്‍ പോലീസുകാരെ വെട്ടിയ അച്ഛനെ ആറു ദിവസമായി പോലീസ് തെരയുകയായിരുന്നു. ചെട്ടികുളങ്ങര ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന പ്രതി കായംകുളം കോടതിയില്‍ കീഴടങ്ങാനെത്തുമ്പോഴായിരുന്നു പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പോലീസിനെ കണ്ട്, ഓടിയ പ്രതിയെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. സംഭവ ദിവസം പോലീസിനെ വെട്ടിച്ച് വിലങ്ങുമായി കടന്ന ഉണ്ണികൃഷ്ണനു വേണ്ടി തെരച്ചില്‍ ശക്തമാക്കി. ജില്ലാ പോലീസ് മേധാവി രൂപം കൊടുത്ത പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്.
എഎസ്‌ഐ സിയാദിന്റെ നെഞ്ചിനും ഇടത് കൈക്കുമാണ് വെട്ടേറ്റത്. സംഘത്തിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീശിന് കൈക്കാണ് വെട്ടേറ്റത്. ഇഖ്ബാലിന്റെ കൈക്ക് വെട്ടും തലക്ക് കമ്പിക്ക് അടിയുമേറ്റിരുന്നു.