ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിക്കാന്‍ ഉത്രാടത്തില്‍ വന്‍ ഭക്തജന പ്രവാഹം
കാഴ്ചക്കുല സമര്‍പ്പിക്കാന്‍ ഗുരുവായൂരിൽ ഇത്തവണ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
ഉത്രാടത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കാഴ്ചക്കുല സമര്‍പ്പിക്കല്‍. കാഴ്ചക്കുല സമര്‍പ്പിക്കാന്‍ ഗുരുവായൂരിൽ ഇത്തവണ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ശീവേലിക്കുശേഷം മേൽശാന്തി പള്ളിശ്ശേരി ഹരീഷ് നമ്പൂതിരി പട്ടുകെട്ടിയ ആദ്യത്തെ നേന്ത്രക്കുല സമര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തര്‍ കാഴ്ചക്കുലകളുമായെത്തി. മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ കാഴ്ച്ചക്കുല സമര്‍പ്പിക്കാനെത്തി. ഇന്ന് രാത്രി നടയടക്കുന്നത് വരെ കാഴ്ചക്കുല സമര്‍പ്പണം തുടരും. കുടുംബത്തില്‍ ഐശ്വര്യമുണ്ടാകുമെന്ന വിശ്വാസത്തിലാണ് കുല കാഴ്ച വെക്കുന്നത്. കാഴ്ച ലഭിക്കുന്നതിൽ ഒരു ഭാഗം ഭക്തർക്ക് ലേലം ചെയ്യും. ബാക്കി ആനകൾക്ക് ആനയൂട്ടിനും തിരുവോണ ദിവസം നടക്കുന്ന സദ്യയിൽ പഴം പ്രഥമനായും ഉപയോഗിക്കും.