കോണ്‍ഗ്രസ് നേതാവ് എ.സി ജോസ് അന്തരിച്ചു

Update: 2017-09-03 17:50 GMT
Editor : admin
കോണ്‍ഗ്രസ് നേതാവ് എ.സി ജോസ് അന്തരിച്ചു
Advertising

മൂന്ന് തവണ ലോക്‌സഭാംഗമായിട്ടുള്ള ജോസ് നാലു മാസമാണ് കേരള നിയമസഭാ സ്പീക്കറായത്. കാസ്റ്റിങ് വോട്ടിലൂടെ മന്ത്രിസഭയെ നിലനിര്‍ത്തിയെന്ന ഖ്യാതി ജോസിന് സ്വന്തമാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എ.സി ജോസ് അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ പത്രാധിപരാണ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ഇടപ്പള്ളി സെന്റ്. ജോര്‍ജ് ഇടവക പള്ളിയില്‍ നടക്കും.

മൂന്ന് തവണ ലോക്‌സഭാംഗമായിട്ടുള്ള ജോസ് നാലു മാസമാണ് കേരള നിയമസഭാ സ്പീക്കറായത്. കാസ്റ്റിങ് വോട്ടിലൂടെ മന്ത്രിസഭയെ നിലനിര്‍ത്തിയെന്ന ഖ്യാതി ജോസിന് സ്വന്തമാണ്. 1937 ഫെബ്രവരി അഞ്ചിന് എറണാകുളത്തെ ഇടപ്പള്ളിയില്‍ ജനിച്ച ജോസ് കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തുടര്‍ന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റായി. 1996ലാണ് ആദ്യമായി ലോക്‌സഭാംഗമാകുന്നത്. 1998ലും 99ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1982 ഫെബ്രവരി മൂന്ന് മുതല്‍ ജൂണ്‍ 23 വരെയാണ് നിയമസഭാ സ്പീക്കറായത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News