'ഇനിയും ഹിന്ദു ഉണരാന്‍ തയ്യാറല്ലെങ്കില്‍..' മേജര്‍ രവിയുടെ വര്‍ഗ്ഗീയ വിദ്വേഷമുളവാക്കുന്ന ശബ്ദരേഖ പുറത്ത്
പ്രശസ്ത സിനിമാസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജര്‍ രവിയുടെ ശബ്ദത്തിലുള്ള വര്‍ഗ്ഗീയ വിദ്വേഷമുളവാക്കുന്ന ശബ്ദരേഖ പുറത്ത്. തന്റെ ഉള്ളില്‍ രക്തം തിളക്കുന്നതിനാലാണ് കുമ്മനത്തെ വിളിച്ച് സംസാരിച്ചതെന്നും..
പ്രശസ്ത സിനിമാസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജര്‍ രവിയുടെ ശബ്ദത്തിലുള്ള വര്‍ഗ്ഗീയ വിദ്വേഷമുളവാക്കുന്ന ശബ്ദരേഖ പുറത്ത്. ഇനിയും ഉണരാന്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദു ഇല്ലാതായിത്തീരുമെന്നാണ് ശബ്ദരേഖയില്‍ സുചിപ്പിക്കുന്നത്. മേജര്‍ രവിയാണ് സംസാരിക്കുന്നതെന്നും താന്‍ ഇപ്പോള്‍ കുമ്മനം രാജശേഖരനുമായി സംസാരിച്ചിരുന്നതായും പറഞ്ഞുകൊണ്ടാണ് ശബ്ദരേഖ ആരംഭിക്കുന്നത്. ഇന്ന് അമ്പലങ്ങളില്‍ കയറിയവര്‍ നാളെ വീടുകളിലേക്കെത്തുമെന്നും ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചതായും ശബ്ദരേഖയില്‍ പറയുന്നു.
മുമ്പ് ദുര്‍ഗ്ഗാദേവിയെ വേശ്യയെന്നു വിളിച്ച ചാനല്‍ പ്രവര്‍ത്തകയുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുമെന്ന് താന്‍ പറഞ്ഞപ്പോള്‍ എല്ലാ മതക്കാരും പാര്‍ട്ടിക്കാരും കൂടി തന്നെ പൊങ്കാലയിട്ടു. എന്നാല്‍ തനിക്ക് സപ്പോര്‍ട്ടുമായി ആരും മുന്നോട്ടുവന്നില്ല. അതുകൊണ്ട് ഇനി എല്ലാവരും ഒന്നിച്ച് നില്‍ക്കുന്ന സമയത്ത് മാത്രമേ താനും മുന്നോട്ട് വരികയുള്ളൂ. ഡോ ദുര്‍ഗ്ഗാജിക്കും മറ്റും ഇതേക്കുറിച്ചറിയാമെന്നും, എങ്കിലും തന്റെ ഉള്ളില്‍ രക്തം തിളക്കുന്നതിനാലാണ് കുമ്മനത്തെ വിളിച്ച് സംസാരിച്ചതെന്നും മേജര്‍ രവി വിശദീകരിക്കുന്നു.
ശബ്ദരേഖ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദരേഖ എന്ന പേരിലാണ് ഓഡിയോ ക്ലിപ് പ്രചരിക്കുന്നത്.