സി.കെ ജാനുവിന് ട്രൈബല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്വം ലഭിക്കും

Update: 2017-11-21 12:40 GMT
Editor : admin
സി.കെ ജാനുവിന് ട്രൈബല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്വം ലഭിക്കും
Advertising

നാളികേര ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങളാണ് ബി.ഡി.ജെ.എസിന് ലഭിക്കാന്‍ സാധ്യത.

ബി.ഡി.ജെ.എസിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് ബോര്‍ഡുകളുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയേക്കും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നാളികേര ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങളാണ് ബി.ഡി.ജെ.എസിന് ലഭിക്കാന്‍ സാധ്യത. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ മത്സരിച്ച സി.കെ.ജാനുവിനെ ട്രൈബല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News