തെരഞ്ഞെടുപ്പിന് കര്‍ശന സുരക്ഷയുമായി മലപ്പുറം ജില്ലാ ഭരണകൂടം

Update: 2017-11-25 03:26 GMT
Editor : admin
തെരഞ്ഞെടുപ്പിന് കര്‍ശന സുരക്ഷയുമായി മലപ്പുറം ജില്ലാ ഭരണകൂടം
Advertising

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിങ്മെഷിനുകള്‍ വ്യാപകമായി തകരാറിലായ മലപ്പുറം ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ശന സുരക്ഷ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്.

Full View

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിങ്മെഷിനുകള്‍ വ്യാപകമായി തകരാറിലായ മലപ്പുറം ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ശന സുരക്ഷ സംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്. വോട്ടിങ് മെഷിന്‍ സൂക്ഷിക്കുന്ന സ്ഥലവും ബൂത്തുകളും മുഴുവന്‍ സമയവും വീഡിയോ ക്യാമറയുടെ നിരീക്ഷണത്തിലാക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകള്‍ ഒഴിവാക്കുന്നതിനുളള ശ്രമമാണ് ജില്ലാഭരണകൂടം നടത്തുന്നത്. വരാണാധികാരി കൂടിയായ പുതിയ ജില്ലാകലക്ടറാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വോട്ടിങ് മെഷിന്‍ സൂക്ഷിക്കുന്ന സ്ഥലത്തും, ബൂത്തുകളിലും വീഡിയോ ക്യാമറ സ്ഥാപിക്കും. വെബ്കാസ്റ്റിങ് സംവിധാനവും നടപ്പിലാക്കും.

തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി വിവിധ സമിതികളെയും നിയോഗിച്ചിട്ടുണ്ട്. മാവോവാദി ഭീഷണി നേരിടുന്ന ആദിവാസി കോളനികളില്‍ ജില്ല ഭരണകൂടം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. 194 പ്രശ്ന സാധ്യത ബൂത്തുകളാണ് മലപ്പുറം ജില്ലയിലുളളത്. ഇവയില്‍ കുടുതല്‍ പൊലീസിനെ വിന്യസിക്കും. തെരഞ്ഞെടുപ്പിന്റെ മുഴുവന്‍കാര്യങ്ങളും നിരീക്ഷികുന്നതിനും, ഉദ്യോഗസ്ഥര്‍ക്കും, പൊതുജനങ്ങള്‍ക്കും സംശയനിവാരണം നടത്തുന്നതിനും 3 അംഗ സമിതിയെയും നിയോഗിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News