മലമ്പുഴ കൊലപാതകം; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും

Update: 2017-12-04 11:41 GMT
Editor : admin
മലമ്പുഴ കൊലപാതകം; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും
Advertising

2007 ഒക്ടോബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം

Full View

മലമ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അ‍ഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും. 2007 ലാണ് മലമ്പുഴയില്‍ ഗോപാലകൃഷ്ണന്‍, രവീന്ദ്രന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. കേസില്‍ രണ്ടു പേരെ വെറുതേ വിട്ടു.

2007 ഒക്ടോബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം. മലമ്പുഴ മില്‍മ കാലിത്തീറ്റ കമ്പനിയില്‍ ജീവനക്കാരായ ഗോപാലകൃഷ്ണന്‍, രവീന്ദ്രന്‍ എന്നവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഗോപാലകൃഷ്ണന്റെ സഹോദര പുത്രനായിരുന്നു രവീന്ദ്രന്‍. കേസില്‍ ഏഴുപേരായിരുന്നു പ്രതികള്‍. ഇതില്‍ രണ്ടു പേരെ വെറുതേ വിട്ടു. കടുക്കാം കുന്ന് മണികണ്ഠന്‍, രാജേഷ്, മുരുകദാസ്, സുരേഷ് , ഗീരീഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് ശിക്ഷ വിധിച്ചത്.

ജീവപര്യന്തത്തിനു പുറമേ കുറ്റക്കാര്‍ രണ്ട് ലക്ഷം രൂപ വീതം പിഴയും അടക്കണം.പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി തടവനുഭവിക്കണം. കേസില്‍ അറുപത്തി നാല് സാക്ഷികളാണുണ്ടായിരുന്നത്. വിധിന്യായം കേള്‍ക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ തടിച്ചു കൂടിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News