കുപ്പുദേവരാജിന്‍റെ സഹോദരന്റെ കോളറില്‍ പിടിച്ച സംഭവം: ഉദ്യോഗസ്ഥനെ ന്യായീകരിച്ച് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

Update: 2017-12-14 15:26 GMT
Editor : Muhsina
കുപ്പുദേവരാജിന്‍റെ സഹോദരന്റെ കോളറില്‍ പിടിച്ച സംഭവം: ഉദ്യോഗസ്ഥനെ ന്യായീകരിച്ച് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്
Advertising

മനുഷ്യാവകാശകമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കമ്മീഷണര്‍ ഇക്കാര്യം പറയുന്നത്. ശ്രീധരന് പരാതിയില്ലെന്നും..

കുപ്പുദേവരാജിന്‍റെ സഹോദരന്‍റെ കോളറില്‍ പിടിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്‍റെ സഹോദരന്‍ ശ്രീധരന്‍റെ കോളറില്‍ പിടിച്ച സംഭവത്തിലാണ് സ്പെഷല്‍ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന പ്രേംദാസിനെ ന്യായീകരിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മനുഷ്യാവകാശകമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കമ്മീഷണര്‍ ഇക്കാര്യം പറയുന്നത്. ശ്രീധരന് പരാതിയില്ലെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുദര്‍ശനം തടഞ്ഞത് വര്‍ഗ്ഗീയ കലാപം ഭയന്നാണ്. ക്രമസമാധാനം ഉറപ്പാക്കാനാണ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഇടപെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്പതിന് കുപ്പുദേവരാജിന്‍റെ സംസ്കാരചടങ്ങുകള്‍ക്കിടെയായിരുന്നു സ്പെഷല്‍ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ എം പി പ്രംദാസ് സഹോദരന്‍ ശ്രീധരന്‍റെ കോളറിന് കുത്തിപിടിച്ചത്. ഇത് സംബന്ധിച്ച് മനുഷ്യാവകാശകമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ ശ്രീധരന് പരാതിയില്ലെന്ന് ചൂണ്ടികാട്ടുന്ന കമ്മീഷണറുടെ റിപ്പോര്‍ട്ട്, അസിസ്റ്റന്‍റ് കമ്മീഷണറുടെ നടപടി ക്രമസമാധാനനില തകരുന്നത് ഒഴിവാക്കാനായിരുന്നെന്നും പറയുന്നു. പൊതുദര്‍ശനം തടഞ്ഞത് വര്‍ഗ്ഗീയ കലാപം ഭയന്നാണ്. തീവ്ര ഇടത് സംഘടനകളും വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍ എം പി, എസ് ഡിപിഐ പ്രവര്‍ത്തകരും സ്ഥലത്ത് ഒത്തുചേരുകയും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ശ്രീധരന്‍റെ സഹോദരനെ അസിസ്റ്റന്‍റ് കമ്മീഷണര്‍ അപമാനിച്ച ചിത്രം മാധ്യമം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത് പോലീസ് നടപടിയെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടാണെന്നും കമ്മീഷണര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് അര്‍ദ്ധസത്യങ്ങളാണെന്നും കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് വിശദീകരണം തേടണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ വീണ്ടും മനുഷ്യാവകാശകമ്മീഷനില്‍ പരാതി നല്കിയിട്ടുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News