ഉമ്മന്‍ചാണ്ടിക്കും അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

Update: 2017-12-31 08:25 GMT
Editor : Sithara
ഉമ്മന്‍ചാണ്ടിക്കും അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്
Advertising

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന പരാതിയിലാണ് കോടതിയുടെ നടപടി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി എപി അനില്‍കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് തൃശ്ശൂർ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍കോളജിലെ നിയമനങ്ങളില്‍ അഴിമതിയും ക്രമക്കേടും നടന്നെന്ന പരാതിയിലാണ് കോടതിയുടെ നടപടി. സെപ്റ്റംബർ 19 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍‍ദ്ദേശിച്ചു.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കൽകോളജിലെ 170 ഓളം നിയമനങ്ങളിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടന്നാണ് പരാതി. സ്ഥിര നിയമനത്തിന് പി.എസ്.സി യെയോ, താത്കാലിക നിയമനത്തിന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയോ ചുമതലപെടുത്താതെ സ്വന്തമായി സൊസൈറ്റി രൂപീകരിച്ച് നിയമനം നടത്തിയതിൽ ദുരൂഹതയുണ്ട്. നിയമനങ്ങളില്‍ ക്രമക്കേട് കണ്ടത്തിയ വിജിലന്‍സിന്റെ ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം അനധികൃത നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി എപി അനില്‍കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ ഡോ.എസ് സുബ്ബയ്യ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് പരാതി. പാലക്കാട് യുവമോര്‍ച്ച മുന്‍ ജില്ലാപ്രസിഡന്റ് പി രാജീവ് നല്‍കിയ പരാതിയിൽ സെപ്റ്റംമ്പര്‍ 19 നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തിരുവന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സ്കോഡിനായിരിക്കും അന്വേഷണ ചുമതല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News