മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വിലക്ക്: തര്‍ക്കം പരിഹരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

Update: 2018-02-14 07:42 GMT
Editor : Sithara
Advertising

അഡ്വ. ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയത്

Full View

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം ശന്തനഗൌഡര്‍. അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചീഫ് ജസ്റ്റിസ് ഈ ഉറപ്പ് നല്‍കിയത്. പ്രശ്നം പരിഹരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ മുന്‍കൈയ്യെടുത്ത് ചര്‍ച്ചകള്‍ തുടരും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അഡ്വക്കേറ്റ് ജനറല്‍ സിപിസുധാകരപ്രസാദ് ചീഫ് ജസ്റ്റിസ് മോഹന് എം ശാന്ദനഗൈഡരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്.നേരത്തെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷവും പ്രശ്നത്തിന് പരിഹാരമുണ്ടായിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാരോ മുഖ്യമന്ത്രിയോ കര്‍ശനമായ നിലപാടെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് നിര്‍ദ്ദേശം നല്‍കിയത്. കോടതിയില് ഇരുകൂട്ടരും തമ്മിലുള്ള സൌഹൃദാന്തരീക്ഷം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി. അഡ്വക്കേറ്റ് ജനറല്‍ മുന്‍കയ്യെടുത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും സൂചനയുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News