യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം
നിയമന നിരോധനം സര്‍ക്കാര്‍ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. വ്യാപാര മേഖലയെ..
യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം. നിയമന നിരോധനം സര്‍ക്കാര്‍ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. വ്യാപാര മേഖലയെ പരിഗണിക്കാത്ത ബജറ്റാണെന്ന് വ്യാപാരി വ്യവസായ ഏകോപനസമിതിയും പറഞ്ഞു.
കേരളത്തിന്‍റെ വികസനത്തിനുതകുന്ന ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് ,ഒരു നോവല്‍ വായിച്ച പ്രതീതിയാണ് ബജറ്റ് കേട്ടപ്പോള്‍ ഉണ്ടായതെന്നും പരിഹസിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമായ ബജറ്റല്ല ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
റബ്ബര്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റില്‍ ഐസകിന്‍റെ ഭാവനകള്‍ മാത്രമാണ് ഉള്ളതെന്ന് മുന്‍ധനമന്ത്രി കെഎം മാണി പറഞ്ഞു. ബജറ്റില്‍ കര്‍ഷകര്‍ക്ക് കൂറച്ച് കൂടി ഊന്നല്‍ നല്‍കണമായിരിന്നുവെന്ന് പറഞ്ഞ പിസി ജോര്‍ജ്ജ്, ഈ സാമ്പത്തികമാന്ദ്യ കാലത്ത് തോമസ് ഐസകിന് മാത്രമേ ഇത്തരത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയൂവെന്ന് പ്രശംസിച്ചു. വ്യാപാര മേഖലയെ പരിഗണിക്കാത്ത ബജറ്റാണ് ഇതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീന്‍ കുറ്റപ്പെടുത്തി.