കോക്ലിയര്‍ ഇംപ്ലാന്റ് നടത്തിയ കുട്ടികളുടെ തുടര്‍ചികിത്സക്ക് സര്‍ക്കാര്‍ സംവിധാനം അപര്യാപ്തം

Update: 2018-04-20 19:44 GMT
Editor : Subin
കോക്ലിയര്‍ ഇംപ്ലാന്റ് നടത്തിയ കുട്ടികളുടെ തുടര്‍ചികിത്സക്ക് സര്‍ക്കാര്‍ സംവിധാനം അപര്യാപ്തം
Advertising

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വഴി കോഴിക്കോടും കോട്ടയത്തുമാണ് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ നടക്കുന്നത്.

ശ്രവണസഹായത്തിനായി കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ തുടര്‍ ചികിത്സക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമെന്ന് പരാതി. ശസ്ത്രക്രിയ കഴിഞ്ഞവരെ ഉദ്യോഗസ്ഥര്‍ ഭിന്നശേഷിയില്‍ പെടാത്തവരായി കണക്കാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായും പരാതിയുണ്ട്. ജില്ലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ഓഡിയോളജി ലാബുകള്‍ ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Full View

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വഴി കോഴിക്കോടും കോട്ടയത്തുമാണ് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ നടക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം രണ്ട് വര്‍ഷത്തിലധികം തെറാപ്പി ചെയ്യണം. ഇതിന് ഇതേ ആശുപത്രികളെയാണ് നിലവില്‍ ആശ്രയിക്കേണ്ടത്. ശ്രവണ സഹായ യന്ത്രം തകരാറിലാകുന്നതാണ് മറ്റൊരു പ്രശ്‌നം. യന്ത്രം ശരിയാക്കാന്‍ ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കണം. ഈ സമയം ശസ്ത്രക്രിയ കഴിഞ്ഞവര്‍ കേള്‍വിയില്ലാതെ കഴിയണം.

പരീക്ഷകള്‍ നടക്കുമ്പോള്‍ പോലും യന്ത്രങ്ങള്‍ തകരാറിലായിട്ടുണ്ടെന്ന് കുട്ടികള്‍ പറയുന്നു. എല്ലാ ജില്ലകളിലും ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ കേന്ദ്രങ്ങള്‍ വേണം എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്റെ ആവശ്യം. സ്വകാര്യ ആശുപത്രികള്‍ വഴി ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് കാര്യമായ ഒരു സഹായവും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ഉദ്യോഗസ്ഥര്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതു മൂലം പലര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.

Writer - Subin

contributor

Editor - Subin

contributor

Similar News