തിരുവനന്തപുരം നിര്‍ഭയയില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍
Update: 2018-04-22 02:17 GMT
മാര്‍ത്താണ്ഡം സ്വദേശി കൃഷ്ണപ്രിയയെയാണ് ഇന്ന് രാവിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം നിര്‍ഭയയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ത്താണ്ഡം സ്വദേശി കൃഷ്ണപ്രിയയെയാണ് ഇന്ന് രാവിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 16 വയസായിരുന്നു. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം സ്വദേശിയാണ്. പാലക്കാട് മഹിളാമന്ദിരത്തിലായിരുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ് നിര്‍ഭയയിലെത്തിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടിയുടെ മാതാവ് തിരുവനന്തപുരത്തേക്ക് തിരിച്ചു.